1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 19, 2018

തണ്ണീര്‍മുക്കം പഞ്ചായത്തില്‍ വാരനാട് താമസിക്കും ഗോപിയെന്ന അറുപത്തി ഒന്‍പതുകാരന്‍ ഇന്ന് തീരാ ദുഃഖങ്ങളുടെ നടുവിലാണ്. രണ്ടു വര്‍ഷമായി തന്നെ കാര്‍ന്നു തിന്നുന്ന ക്യാന്‍സര്‍ എന്ന മഹാരോഗം ഗോപിച്ചേട്ടനെയും കുടുംബത്തേയും തളര്‍ത്തിക്കളഞ്ഞു. കയര്‍ പിരിച്ചു കിട്ടുന്ന തുച്ചമായ തുകകൊണ്ട് ജീവിതം തള്ളിനീക്കുകയായിരുന്നു ഗോപിചെട്ടനും കുടുംബവും. അസഹനീയമായ തൊണ്ട വേദനമൂലം ഹോസ്പിറ്റലില്‍ ചെന്നപ്പോള്‍ വിധക്ധ ചികിത്സ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിക്കുകയായിരുന്നു. അവരുടെ പരിശോധനയിലാണ് തന്റെ മോണയ്ക്ക് ക്യാന്‍സര്‍ എന്ന മഹാരോഖം പിടിപെട്ടു എന്നറിഞ്ഞത്.

ഇപ്പോള്‍ ചികിത്സകള്‍ തിരുവനന്തപുരം RCC യിലും അടുത്തുള്ള ആശുപത്രികളിലും തുടരുകയാണ്. നിരന്തരമായ ചികിത്സകള്‍ ഈ കുടുംബത്തെ വലിയ കടക്കെണിയില്‍ ആക്കിക്കഴിഞ്ഞു. ഭക്ഷണം പോലും കഴിക്കാന്‍ പറ്റാത്ത അവസ്ഥയിലാണ് ഗോപിചേട്ടന്‍ ഇപ്പോള്‍, വായിലുടെ ഇട്ട ടുബിലുടെയുള്ള ഭക്ഷണത്തിലാണ് ജീവന്‍ പിടിച്ചുനിര്‍ത്തുന്നത്. കടവും സാമ്പത്തീക ഭുദ്ധിമുട്ടും മൂലം ചികിത്സകള്‍ പോലും സമയത്ത് നടത്താന്‍ കഴിയാതെ വലയുകയാണ് ഈ കുടുംബം. ഇപ്പോള്‍ ഏകദേശം രണ്ടു ലക്ഷത്തോളം രൂപ കടമുണ്ട് എന്നാണ് കുടുംബം നമ്മളെ അറിയിച്ചിരിക്കുന്നത്.

പ്രിയമുള്ളവരെ ഗോപിചെട്ടനെയും കുടുംബത്തേയും സഹായിക്കുക എന്നത് ഈ ക്രിസ്മസ് കാലത്ത് നമ്മളുടെ ഓരോരുത്തരുടെയും കടമയല്ലേ? നിങ്ങളാല്‍ കഴിയുന്ന സഹായം ഡിസംബര്‍ 31ന് മുന്‍പായി വോകിംഗ് കാരുണ്യയുടെ താഴെക്കാണുന്ന
അകൊണ്ടിലേക്ക് നിക്ഷേപിക്കുവാന്‍ അപേക്ഷിക്കുന്നു.

Registered Chartiy Number
1176202https://www.facebook.com/…/WokingKarunyaCharitable…/posts/
Charitties Bank Account Details
Bank Name: H.S.B.C.
Account Name: Woking Karunya Charitable Socitey.
Sort Code:404708
Account Number: 52287447കുടുതല്‍
വിവരങ്ങള്‍ക്ക്
Jain Joseph:07809702654
Boban Sebastian:07846165720
Saju joseph 07507361048

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.