1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2015

മൂന്നാം ക്ലാസുകാരിയായ മാഹിക് സിംഗിന് കിട്ടിയ വാലൈന്റൈന്‍ സമ്മാനം ചില്ലറയല്ല. ഒരു വര്‍ഷമായി കാന്‍സര്‍ ബാധിതയായ മാഹികിന്റെ ഏറ്റവും വലിയ ആഗ്രഹമായിരുന്നു ഒരു പോലീസുകാരി ആകുകയെന്നത്.

ഒടുവില്‍ വെള്ളിയാഴ്ച ഏതാനും മണിക്കൂര്‍ നേരത്തേക്ക് കാക്കിയിട്ട മാഹിക് മുംബൈ ബോയിവാഡാ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെടറായി. മേക് എ വിഷ് ഫൗണ്ടേഷന്‍ ഓഫ് ഇന്ത്യ എന്ന എന്‍ജിഒ യുടെ പ്രവര്‍ത്തകരോട് മാഹിക് തന്റെ ആഗ്രഹം പറഞ്ഞതാണ് തുടക്കം.

മാഹികിനെ ചികില്‍സിച്ചിരുന്ന ടാറ്റ മെമ്മോറിയല്‍ സെന്ററിന്റേയും മുംബൈ പോലീസിന്റേയും സഹായത്തോടെ എന്‍ജിഒ മാഹികിന് ഒരു വാലന്റൈന്‍ സമ്മാനം നല്‍കുകയായിരുന്നു. വനിതാ ഇന്‍സ്‌പെക്ടറുടെ യൂണിഫോമിട്ട മാഹിക് 12 മണി മുതല്‍ ഏതാനും മണിക്കൂര്‍ നേരം സ്റ്റേഷന്റെ ചുമതല വഹിച്ചു.

തന്റെ രാജ്യത്തെ ഗുണ്ടകളില്‍ നിന്നും കുറ്റവാളികളില്‍ നിന്നും രക്ഷിക്കാനാണ് പോലീസാകുന്നതെന്ന് സന്തോഷവതിയായ മാഹിക് പറഞ്ഞു. മറ്റു പോലീസുകാര്‍ ആചാര പ്രകാരം സല്യൂട്ട് ചെയ്താണ് കൊച്ച് ഇന്‍സ്‌പെക്ടറെ സ്വീകരിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.