1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 1, 2016

ജിസ്‌മോന്‍ പോള്‍: മലയാളി കമ്യൂണിറ്റി ഓഫ് ഹോര്‍ഷത്തിന്റെ ക്രിസ്മസ് ന്യൂഇയര്‍ ആഘോഷങ്ങള്‍ ശനിയാഴ്ച നിറഞ്ഞ സദസില്‍ ആഘോഷപൂര്‍വം കൊണ്ടാടി. കുട്ടികളില്‍ ചാരിറ്റി അവബോധം വളര്‍ത്തുക എന്ന ഉദ്ദേശത്തോടെ അ

സോസിയേഷന്‍ നടത്തിയ ചാരിറ്റി കളക്ഷനില്‍ അംഗങ്ങളില്‍നിന്ന് വളരെ നല്ല പിന്തുണയാണ് ലഭിച്ചത്.

അനുബന്ധമായി നടന്ന ആദരിക്കല്‍ ചടങ്ങില്‍ മുന്‍ സെക്രട്ടറി ജോസഫ് സെബാസ്റ്റിയന്‍ ആഘോഷ പരിപാടികളുടെ മുഖ്യാതിഥിയായി എത്തിച്ചേര്‍ന്ന യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് മാത്യു (അസിച്ചേട്ടന്‍)വിനെ സ്വാഗതം ചെയ്യുകയും എംസിഎച്ച് പ്രസിഡന്റ് ബൈജു യാക്കോബ് അസിച്ചേട്ടന്‍ ചെയ്ത ജീവകാരുണ്യ പ്രവര്‍ത്തനത്തിനെ മുന്‍നിര്‍ത്തി പൊന്നാട അണിയിച്ച് ആദരിക്കുകയും എംസിഎച്ച് ചാരിറ്റി കോഓര്‍ഡിനേറ്റര്‍ ഷാജി ജോസഫ് പൂച്ചെണ്ട് നല്‍കുകയും ചെയ്തു.

തുടര്‍ന്ന് അസിച്ചേട്ടന്‍ ഒരു വ്യക്തിയുടെ ജീവിതം എന്നാല്‍ പങ്കുവയ്ക്കല്‍ അല്ലെങ്കില്‍ കൊടുക്കല്‍ എന്നാണെന്നും അതിന്റെയും അവയവദാനത്തിന്റെയും മാഹാത്മ്യത്തെക്കുറിച്ചു നടത്തിയ സമഗ്രമായ പ്രഭാക്ഷണം എംസിഎച്ചിന്റെ മനുഷ്യത്വപരമായ കാഴ്ചപ്പാട് ഒരിക്കല്‍കൂടി ഉറപ്പിക്കാന്‍ സാധിച്ചു.

അതോടൊപ്പം യുക്മയിലേക്ക് മലയാളി കമ്യൂണിറ്റി ഓഫ് ഹോര്‍ഷത്തെ സ്വാഗതം ചെയ്യുന്നു എന്നു പറഞ്ഞ് അസിച്ചേട്ടന്‍ ്രപഭാഷണം അവസാനിപ്പിച്ചപ്പോള്‍ സദസ് നിറഞ്ഞ കൈയടികളോടെയാണ് വരവേറ്റത്.

കലാപരിപാടികളോടനുബന്ധിച്ച് നടന്ന വനിതകളുടെ ഒപ്പന, കുട്ടികളുടെ സ്‌കിറ്റുകള്‍, ക്ലാസിക്കല്‍, സിനിമാറ്റിക് ഡാന്‍സുകള്‍, പാട്ടുകള്‍ എന്നിവയെല്ലാഗ സദസ് സഹര്‍ഷം ഏറ്റുവാങ്ങി. വിഭവസമൃദ്ധമായ സ്‌നേഹവിരുന്ന് എല്ലാവരും ആസ്വദിച്ചുകൊണ്ട് പുത്തന്‍ പ്രതീക്ഷകളോടെ ആഘോഷപരിപാടികള്‍ക്ക് സമാപനമായി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.