1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 30, 2010

ആന്റണി ജോസഫ്‌

ഗ്ലൌസിസ്റെര്‍ ക്രിസ്ത്യന്‍ കമ്മ്യൂണിറ്റിയുടെ നേതൃത്വത്തില്‍ ഗ്ലൌസിസ്റെരിലെ കുട്ടികള്‍ ക്രിതുമസ് കരോള്‍  ഡിസംബര്‍ 24 വൈകുന്നേരം നടത്തി, പ്രതികൂല കാലാവസ്ഥയിലും തെന്നി കിടന്ന റോഡുകളെയും അവഗണിച്ചു കൊണ്ട്  കുട്ടികള്‍ പരമാവധി വീടുകള്‍  നാട്ടിലെ രീതിയില്‍ തന്നെ കയറിയിറങ്ങി.  കയറിയ വീട് കളില്‍ എല്ലാം തന്നെ  മനസിനെ കുളിരണിയിച്ചു കൊണ്ട്, എല്ലവരും കുട്ടികളെയും ഉണ്നിയെശുവിനെയും സ്വീകരിച്ചു. മലയാളത്തിലും ഇംഗ്ലീഷിലും കുട്ടികള്‍ കരോള്‍ സോങ്ങുകള്‍ ആലപിക്കുത്‌ കണ്ടു ഒട്ടുമിക്ക വിട്ടുകാരും  അവരുടെ സന്തോഷം അറിയിച്ചു. പത്തൊന്‍പതു കുട്ടികളും അഞ്ചു adults  സംഘത്തില്‍ ഉണ്ടായിരുന്നു.

ഗ്ലൌസിസ്റെരില്‍ ഇതാദ്യമായാണ് കുട്ടികളുടെ ക്രിസ്തുമസ് കരോള്‍ സംഘടിപ്പിക്കുന്നത്. ഞങ്ങള്‍ ക്രിസ്മസ് കരോളിനെ പറ്റി കേട്ടിട് മാത്രമേയുണ്ടയിരുന്നുല്ല്, ഇത് ആദ്യമായിട്ടാണ് ഞങ്ങള്‍ വീടുകളില്‍ കയറി ക്രിസ്തുമസ് സന്ദേശം നല്‍കിയത്. കുട്ടികളില്‍ ഒരാളായ Juliet പറഞ്ഞു. അടുത്ത വര്‍ഷം കാലാവസ്ഥ നല്ലത് ആണെങ്കില്‍ ഗ്ലൌസിസ്റെരിലെ എല്ലാ വീടുകളിലും കയറി ക്രിതുമസ് സന്ദേശം നല്‍കുമെന്ന് കുട്ടികള്‍ അറിയിച്ചു. ഈ വര്‍ഷം എല്ലാ വീടുകളിലും കയറാന്‍ സാധിക്കാത്തതില്‍ വിഷമം ഉണ്ടെന്നു  പ്രോഗ്രാം  കോ- ordinator  പറഞ്ഞു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.