1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2019

സ്വന്തം ലേഖകന്‍: കുറവിലങ്ങാട് കന്യാസ്ത്രീകള്‍ക്കെതിരായ അച്ചടക്ക നടപടി പിന്‍വലിച്ചതില്‍ ജലന്തര്‍ രൂപതയില്‍ ഭിന്നത. കന്യാസ്ത്രീകള്‍ക്കെതിരായ നടപടി മരവിപ്പിച്ചെന്ന് സൂചിപ്പിച്ച് ജലന്ധര്‍ രൂപത അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലൊ കന്യാസ്ത്രീകള്‍ക്ക് നല്‍കിയ കത്തിനെ തള്ളി രൂപതാ പി.ആര്‍.ഒ വാര്‍ത്താക്കുറിപ്പ് ഇറക്കി. അച്ചടക്ക നടപടി പിന്‍വലിച്ചിട്ടില്ലെന്നും കന്യാസ്ത്രീകളുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മദര്‍ ജനറാളാണെന്നും പി.ആര്‍.ഒ പീറ്റര്‍ കാവുംപുറം വാര്‍ത്താക്കുറിപ്പില്‍ വ്യക്തമാക്കുന്നു.

കുറവിലങ്ങാട് മഠത്തിലെ കന്യാസ്ത്രീകള്‍ക്കെതിരെ എടുത്ത സ്ഥലംമാറ്റ നടപടി തന്നെ ഞെട്ടിപ്പിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ജലന്തര്‍ രൂപതാ അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആഗ്‌നലൊ ഗ്രേഷ്യസ് ഇത് പിന്‍വലിക്കുന്നതായി അറിയിച്ചത്. കത്തിലൂടെയാണ് ഇക്കാര്യം കന്യാസ്ത്രീകളെ അറിയിച്ചത്. സ്ഥലത്ത് ഇല്ലാതിരുന്നതിനാലാണ് കാര്യങ്ങള്‍ അറിയാതിരുന്നതെന്നും സത്യം ജയിക്കുമെന്നും ബിഷപ്പ് ആഗ്‌ന ലൊ പറയുന്നു. കോട്ടയത്ത് നടന്ന സേവ് അവര്‍ സിസ്റ്റഴ്‌സ് നടത്തിയ പ്രതിഷേധ പരിപാടിയില്‍ വച്ചാണ് കന്യാസ്ത്രീകള്‍ തങ്ങള്‍ക്കെതിരായ നടപടി പിന്‍വലിച്ച് കാര്യം വ്യക്തമാക്കിയത്.

എന്നാല്‍ ഈ കത്ത് പുറത്ത് വന്ന് മണികൂറുകള്‍ കഴിയുന്നതിന് മുന്‍പേ ബിഷപ്പിനെ തള്ളി രൂപതാ പി.ആര്‍.ഒ പീറ്റര്‍ കാവുംപുറം രംഗത്തെത്തി. കന്യാസ്ത്രീകളുടെ നടപടി റദ്ദാക്കിയിട്ടില്ലെന്ന് പി.ആര്‍.ഒ വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. നടപടിയുടെ കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് മദര്‍ ജനറാള്‍ ആണ്. രൂപത സാധാരണയായി ഈ കാര്യങ്ങളില്‍ ഇടപെടാറില്ല. മാത്രമല്ല കന്യാസ്ത്രീകള്‍ക്കെതിരെ നടപടി അല്ല മറിച്ച്, അവരെ മതങ്ങളിലേക്ക് തിരികെ ക്ഷണിക്കുക മാത്രമാണ് ഉണ്ടായതെന്നും പീറ്റര്‍ കാവുംപുറം പറയുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.