1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2020

സ്വന്തം ലേഖകൻ: ഗതാഗത നിയമം നവീകരിക്കുന്നതിനും നിയമ ലംഘനങ്ങള്‍ക്ക് കനത്ത പിഴയും ശിക്ഷയും നടപ്പിലാക്കുന്നതിനും ഒരുങ്ങുകയാണ് ആഭ്യന്തര മന്ത്രാലയം.അതോടൊപ്പം ഗതാഗത കുരുക്കിന് പരിഹാരമായി സ്മാര്‍ട്ട് പാര്‍ക്കിംഗ് സംവിധാനങ്ങള്‍ക്ക് കുവൈത്ത് മുനിസിപ്പലിറ്റിയും പദ്ധതി തയ്യാറാക്കുന്നു.

അമിത വേഗത, ചുവപ്പ് സിഗ്‌നല്‍ മറികടക്കുക, വാഹനമോടിക്കുമ്പോള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗം തുടങ്ങിയ ഗുരുതരമായ നിയമ ലംഘങ്ങള്‍ക്ക് കനത്ത പിഴ ചുമത്തുന്നതിനും ഗതാഗത നിയമം 67-1967 ഭേദഗതി വരുത്തി നവീകരിക്കുന്നതിനും മന്ത്രാലയം നീക്കം തുടങ്ങി.

ഗുരുതരമായ ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് 500 ദിനാര്‍ വരെ പിഴ ചുമത്തുന്നതിനുമാണ് കരട് നിയമത്തില്‍ വ്യവസ്ഥ ചെയ്യുന്നത്. വാഹനമോടിക്കുമ്പോള്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയും കുട്ടികളെ മുന്‍ സീറ്റില്‍ ഇരുത്തുന്നതും, വഴിയോരങ്ങളില്‍ വാഹനം പാര്‍ക്ക് ചെയ്യുന്നതും ശിക്ഷര്‍ഹമാണ്.

ആദ്യ ഘട്ടത്തില്‍ പരീക്ഷണാര്‍ഥം ഷര്‍ക്കില്‍ ബഹുനില പാര്‍ക്കിങ്ങ് സാമൂച്ഛയം നിര്‍മ്മിക്കുന്നു. പദ്ധതി വിജയിക്കുകയാണെങ്കില്‍ രാജ്യത്തിന്റെ വിവിധ മേഖലകളില്‍ സമാനമായ സ്മാര്‍ട്ട് പാര്‍ക്കിംഗ് കേന്ദ്രങ്ങള്‍ നിലവില്‍ വരും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.