1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 29, 2015

സ്വന്തം ലേഖകന്‍: കെന്റ് ഹിന്ദു സമാജത്തിന്റെ ആഭിമുഖ്യത്തില്‍ ഈ വര്‍ഷത്തെ അയ്യപ്പ പൂജ ഇന്ന് (നവംബര്‍ 28, ശനിയാഴ്ച) വൈകുന്നേരം 4 മണി മുതല്‍ 10 മണി വരെ, Medway Hindu Mandir (361 Canterbury tSreet, Gillingham, Kent, ME7 5XS) ല്‍ വച്ച് ഭക്ത്യാദരപൂര്‍വം നടത്തപ്പെടുന്നു. വിവിധ പൂജകള്‍ക്കും അര്‍ച്ചനകള്‍ക്കും ബ്രിസ്‌റ്റോളില്‍ (Bristol)നിന്ന് വരുന്ന ശ്രീ. വെങ്കിടേഷ് സ്വാമികള്‍, മെഡ്വേ ഹിന്ദു മന്ദിറിലെ പ്രധാന പൂജാരി ശ്രീ. കിരിത്കുമാര്‍ ദേവ് എന്നിവര്‍ നേതൃത്വം നല്‍കും.

അയ്യപ്പ പൂജയിലെ പ്രധാന പരിപാടികള്‍ താഴെ പറയുന്നവയാണ്:

ഭജന, മഹാസങ്കല്പം, വിഘ്‌നേശ്വര പൂജ, ഭഗവതിപൂജ, ശ്രീ ധര്‍മ്മശാസ്താ ആവാഹനം, താലപ്പൊലി, അഷ്ടോത്തരാര്‍ച്ചന, വിളക്കുപൂജ, അയ്യപ്പ പൂജ, സഹസ്രനാമാര്‍ച്ചന, ശനി ഭഗവാന് പരിഹാരപൂജ (നീരാഞ്ജനം), പടിപൂജ, ദീപാരാധന, ഹരിവരാസനം, അന്നദാനം.

കെന്റിലെ ഈ വര്‍ഷത്തെ അയ്യപ്പപൂജ ഭക്തിസാന്ദ്രവും അവിസ്മരണീയവുമാാക്കാന്‍ ഇംഗ്ലണ്ടിലെ കലാസാംസ്‌കാരിക രംഗത്ത് സജീവരായ പ്രമുഖരായ മലയാളികള്‍ ഭജനകള്‍ക്കും മറ്റും നേതൃത്വം നല്കുന്നതായിരിക്കും.

*വിളക്ക് പൂജയില്‍ പങ്കെടുക്കുവാന്‍ വരുന്ന ഭക്തര്‍ നിലവിളക്ക്, നാളികേരം, പൂജക്ക് ആവശ്യമായ പൂക്കള്‍ എന്നിവ കൊണ്ടു വരേണ്ടതാണ്. അയ്യപ്പ പൂജക്ക് വരുന്ന എല്ലാ ഭക്തജനങ്ങള്‍ക്കും ശനിദോഷ പരിഹാര പൂജ ചെയ്യുവാനുള്ള അവസരം ഉണ്ടായിരിക്കുന്നതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

Telephone: 07838170203 / 07753188671 / 07735368567 / 07740178228 / 07502310024 / 07940569999

EMail: kenthindusamajam@gmail.com

Website: www.kenthindusamajam.org

Facebook: https://www.facebook.com/kenthindusamajam.kent

Twitter: https://twitter.com/KentHinduSamaj

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.