1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2017

 

ജോസ് പുത്തന്‍കളം: കെറ്ററിങ്ങില്‍ സജിയച്ചനു ആവേശ്വേജ്ജ്വലമായ സ്വീകരണം ; വി യൗസേപ്പച്ചന്റെ തിരുന്നാള്‍ ഭക്തിസാന്ദ്രമായി. കെറ്ററിങ്ങ് ക്‌നാനായ കാത്തലിക് അസോസിയേഷന്റെ നേതൃത്വത്തില്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാ വികാരി ജനറല്‍ ഫാ. സജി മലയില്‍ പുത്തന്‍പുരയ്ക്ക് ആവേശോജ്വലമായ സ്വീകരണം നല്‍കി. ക്‌നാനായ സമുദായത്തിന്റെ പാരമ്പര്യ ആചാരങ്ങളോടെ നല്‍കപ്പെട്ട സ്വീകരണത്തിന് ശേഷം വി. യൗസേപ്പ് പിതാവിന്റെ മരണ തിരുന്നാള്‍ ഭക്തിസാന്ദ്രമായി ആഘോഷിച്ചു.

വിശുദ്ധന്റെ മാധ്യസ്ഥം യാചിച്ചു കൊണ്ട് ലദീഞ്ഞോട് കൂടി ആരംഭിച്ച തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ആഘോഷമായ തിരുന്നാള്‍ പാട്ടുകുര്‍ബ്ബാനയ്ക്ക് ഫാ. സജി മലയില്‍ പുത്തന്‍പുര കാര്‍മ്മികത്വം വഹിച്ചു. തുടര്‍ന്ന് പാച്ചോറും സ്‌നേഹവിരുന്നും നടത്തപ്പെട്ടു. പ്രസിഡന്റ് ബിജു കൊച്ചിക്കുന്നേല്‍, സെക്രട്ടറി സിജു വടക്കേക്കര എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.