1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 12, 2018

സജീവ് സെബാസ്റ്റ്യന്‍: മൂന്ന് ദിവസം ഒരു ഫാം houseല്‍ താമസിക്കണമെങ്കില്‍ നമ്മള്‍ എത്ര പൗണ്ട് മുടക്കണം? എങ്കില്‍ മൂന്ന് ദിവസത്തേക്ക് സൗജന്യമായി യു കെ യിലെ ചീട്ടുകളിക്കാര്‍ക്ക് താമസിക്കുവാനും ആഘോഷിക്കുവാനും അവസരം ഒരുക്കുവാണ് നനീട്ടന്‍ കേരളാ ക്ലബ് ബോയ്‌സ് . 

ഓണത്തിനോടനുബന്ധിച്ചു കഴിഞ്ഞ നാലു വര്‍ഷങ്ങളിലായി കേരളാ ക്ലബ് നനീട്ടന്‍ ബോയ്‌സ് അണിയിച്ചൊരുക്കുന്ന നാലാമത് ഓള്‍ യു കെ ചീട്ടുകളി മത്സരങ്ങള്‍ ഇക്കുറി നടക്കുന്നത് ബിര്‍മിങ്ഹാമിന് അടുത്തുള്ള പത്തേക്കറില്‍ സ്ഥിതി ചെയ്യുന്ന വിശാലമായ ഫാം house ല്‍ ആയിരിക്കും .ഈ മാസം 17 ,18 ,19 തീയതികളിലാണ് ഏവരും കാത്തിരിക്കുന്ന ചീട്ടുകളി മത്സരങ്ങള്‍ നടക്കുന്നത് .യു കെ യിലെ ചീട്ടുകളി പ്രേമികള്‍ക്ക് വേണ്ടി ഏറ്റവും മികച്ച സൗകര്യങ്ങള്‍ ആണ് ഈ വര്‍ഷം ഒരുക്കിയിരിക്കുന്നത് ,രുചികരമായ കേരളീയ ആഹാരങ്ങള്‍ അവിടെ തന്നെ വച്ച് ലൈവായി ലഭിക്കുന്നതാണ്.

വിജയികളെ കാത്തിരിക്കുന്നത് ഏറ്റവും ആകര്‍ഷകമായ സമ്മാനങ്ങളാണ് റമ്മിയില്‍ ഒന്നാമത് എത്തുന്ന ടീമിന് £501 പൗണ്ടും ട്രോഫിയും .രണ്ടാമെത് എത്തുന്ന ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് £101 പൗണ്ടും ട്രോഫിയുമാണ് . ലേലത്തില്‍ ഒന്നാമത് എത്തുന്ന ടീമിന് £501 പൗണ്ടും ട്രോഫിയും രണ്ടാമെത് എത്തുന്ന ടീമിന് £251 പൗണ്ടും ട്രോഫിയും ലഭിക്കും.റമ്മിയിലെ മൂന്നാം സ്ഥാനക്കാരെ കാത്തിരിക്കുന്നത് £101 പൗണ്ടും ട്രോഫിയും ലഭിക്കും.

പ്രധാന മത്സരങ്ങള്‍ നടക്കുന്ന ശനിയാഴ്ച(ഓഗസ്റ്റ് 18 ) രെജിസ്‌ട്രേഷന്‍ രാവിലെ 9 മണിക്ക് ആരംഭിക്കുകയും മത്സരങ്ങള്‍ കൃത്യം 10 മണിക്ക് ആരംഭിക്കുകയും ചെയ്യും.അന്നേ ദിവസം തന്നെ പ്രധാന മത്സരങ്ങള്‍ തീര്‍ക്കേണ്ടത് കൊണ്ട് എല്ലാവരും കൃത്യ സമയത്തു തന്നെ എത്തിച്ചേരണം എന്ന് അഭ്യര്‍ത്ഥിക്കുകയാണ് .ഈ ടൂര്‍ണമെന്റ് ഒരു വന്‍ വിജയമാക്കുവാന്‍ യു കെ യിലെ എല്ലാ നല്ലവരായ ചീട്ടുകളി പ്രേമികളെയും കേരള ക്ലബ് ബോയ്‌സ് ഹൃദയപൂര്‍വം ഈ അവസരത്തില്‍ ക്ഷണിക്കുകയാണ് .

ടൂര്‍ണമെന്റിന്റെ കൂടുതല്‍ വിവരങ്ങള്‍ക്ക് ,ജിറ്റോ ജോണ്‍ 07405193061 ,ബിന്‍സ് ജോര്‍ജ് 07931329311 സജീവ് സെബാസ്റ്റ്യന്‍ 07886319132 സെന്‍സ് ജോസ് കൈതവേലില്‍ 07809450568,ജോബി ഐത്തില്‍ 07956616508

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.