1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 9, 2015

അലക്‌സ് വര്‍ഗീസ്: ലീഡ്‌സിലെ കേരളാ റസ്റ്റോറന്റ് തുറന്ന് പ്രവര്‍ത്തനമാരംഭിച്ച് ഒരു വര്‍ഷം തികയുന്നു. ഒക്ടോബര്‍ 10 ന് വൈകീട്ട് യുകെ മലയാളികള്‍ക്കിടയില്‍ അറിയപ്പെടുന്ന ഗായകരില്‍ ഒരാളും വി ഫോര്‍ യു മ്യൂസിക് ബാന്റ് അംഗവുമായ രഞ്ജിത് ബോള്‍ട്ടണ്‍ നയിക്കുന്ന ഇന്ത്യന്‍ മ്യൂസിക് നൈറ്റ് ഉണ്ടായിരിക്കും.

നാട്ടിലെ പ്രൊഫണല്‍ ഗാനമേളകളിലെ ഗിറ്റാര്‍ പ്ലെയറായ അനൂപ് തോമസും ഒപ്പം യുകെയിലെ നിരവധി വേദികളില്‍ പാടുന്ന ശ്രീമതി രാജം കൃഷ്ണമൂര്‍ത്തിയും ഒത്തുചേരുമ്പോള്‍ അത് കാണികള്‍ക്ക് നല്ലൊരു വിരുന്നായിരിക്കും.

വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി അന്നേ ദിവസം വൈകീട്ട് 6.30 ന് സ്‌പെഷ്യല്‍ വിലയില്‍ ഡിന്നര്‍ ബുഫേയും ഉണ്ടായിരിക്കും. മുന്‍കൂട്ടി ബുക്ക് ചെയ്യുന്നവര്‍ക്കാണ് പ്രത്യേക ഡിസ്‌കൗണ്ട് ലഭിക്കുക. ബുക്ക് ചെയ്യാന്‍ വിളിക്കേണ്ട നമ്പര്‍, 07828765500

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.