1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 5, 2011


കൊച്ചി ടീമിലൂടെ ഐപിഎല്ലില്‍ തിരിച്ചെത്താനുള്ള മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ ഗാഗുലിയുടെ മോഹങ്ങള്‍ക്ക് തിരിച്ചടി. ഗാംഗുലിയെ കൊച്ചി ടീമില്‍ എടുക്കുന്നതിനോട് ബാംഗ്ലൂര്‍ റോയല്‍ ചലഞ്ചേഴ്‌സ്, മുംബയ് ഇന്ത്യന്‍സ്, രാജസ്ഥാന്‍ റോയല്‍സ് എന്നിവര്‍ വിയോജിപ്പ് അറിയിച്ചതിനെ തുടര്‍ന്നാണിത്. ഇതോടെ ഐപിഎല്ലിന്റെ നാലാം പതിപ്പില്‍ ഗാംഗുലി മത്സരിയ്ക്കാനുള്ള സാധ്യതകള്‍ കുറഞ്ഞിരിയ്ക്കുകയാണ്.

താരലേലത്തില്‍ ആര്‍ക്കും വേണ്ടാതിരുന്നതിനാല്‍ ഗാംഗുലിയെ രണ്ടാമത് ടീമിലെടുക്കുന്നതിന് മറ്റ് ടീമുകളുടെ അനുമതി ആവശ്യമായിരുന്നു. ഇക്കാര്യത്തില്‍ ടീമുകളുടെ അഭിപ്രായം ആരാഞ്ഞ് ബിസിസിഐ അയച്ച കത്തിന് മറുപടിയായാണ് മൂന്ന് ടീമുകള്‍ വിയോജിപ്പ് അറിയിച്ചിരിക്കുന്നത്. ഇനി ബിസിസിഐയുടെ തീരുമാനത്തെ ആശ്രയിച്ചായിരിക്കും ഗാംഗുലിയുടെ ഐ പി എല്‍ ഭാവി.

ബാറ്റിങ് നിരയെ ശക്തിപ്പെടുത്തുന്നതിനായാണ് മുന്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് താരമായിരുന്ന ഗാംഗുലിയെ കൊച്ചിയിലേക്ക് കൊണ്ടുവരാനുള്ള ആലോചനകള്‍ നടന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.