1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 1, 2011

ഗില്‍ഫോര്‍ഡ്‌ ഹോളിഫാമിലി പ്രെയര്‍ ഗ്രൂപ്പിന്റെ ആഭിമുഖ്യത്തില്‍ വിവിധ പരിപാടികളോടെ വര്‍ണാഭമായി ക്രിസമസ്‌ ആഘോഷിച്ചു. തിരുപ്പിറവിയുടെ മഹനീയ സന്ദേശം പ്രദാനം ചെയ്‌ത പ്രാര്‍ഥനാശുശ്രൂഷകളോടെയാണ്‌ ആഘോഷപരിപാടികള്‍ ആരംഭിച്ചത്‌. തുടര്‍ന്ന്‌ കുട്ടികളും മുതിര്‍ന്നവരും ചേര്‍ന്നവതരിപ്പിച്ച കാരള്‍ ഗാനങ്ങള്‍ കുട്ടികളുടെ വിവിധ കലാപരിപാടികള്‍, ബൈബിള്‍ ക്വിസ്‌ മല്‍സരം തുടങ്ങിയവയും നടത്തി.

പ്രാര്‍ഥനാശുശ്രൂഷകള്‍ക്കും ആഘോഷപരിപാടികള്‍ക്കും പ്രെയര്‍ കോ ഓര്‍ഡിനേറ്റര്‍ ആന്റണി എബ്രഹാം, കെ.ജെ.തോമസ്‌, ഡെയ്‌സി മാത്യു, ജിജി തോമസ്‌, ഫാന്‍സി നിക്‌സണ്‍ എന്നിവര്‍ നേതൃത്വം നല്‍കി. വി.എം.മാത്യു, ജെസ്വിന്‍ ജോസഫ്‌, ക്ലീറ്റസ്‌ സ്റ്റീഫന്‍, മേരി, ആനി, അല്‍ഫോന്‍സ, ക്രിസ്‌റ്റന്‍, കാരന്‍, എക്ത, തേജ എന്നിവര്‍ ആലപിച്ച വ്യത്യസ്‌തങ്ങളായ കാരള്‍ ഗാനങ്ങള്‍ ശ്രദ്ധേയമായി. ബൈബിള്‍ ക്വിസ്‌ മല്‍സരത്തില്‍ സി.എ.ജോസഫ്‌ നയിച്ച സംഘം വിജയിച്ചു. ഓരോ ഭവനങ്ങളില്‍ നിന്നും തയ്യാറാക്കിക്കൊണ്ടുവന്ന സ്വാദിഷ്ടമായ വിഭവങ്ങള്‍ ഉള്‍പ്പെടുത്തിയ ക്രിസ്‌മസ്‌ ഡിന്നറോടെയാണ്‌ പരിപാടികള്‍ അവസാനിച്ചത്‌.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.