1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 30, 2014

 ന്യൂഡല്‍ഹി: പ്രമുഖ സെര്‍ച്ച് എഞ്ചിനായ ഗൂഗിളിനെതിരെ സിബിഐ കേസെടുത്തു. ഗൂഗിള്‍ രാജ്യത്തെ തന്ത്രപ്രധാന മേഖലകളുടെ മാപ്പ്തയ്യാറാക്കിയതിനാണ് കേസെടുത്തത്. ഗൂഗിള്‍ കഴിഞ്ഞ വര്‍ഷം നടത്തിയ മാപ്പത്തോണ്‍ എന്ന മല്‍സരത്തിന്റെ ഭാഗമായാണ് തന്ത്രപ്രധാന മേഖലകള്‍ ഉള്‍പ്പെടുത്തി. മാപ്പ് തയ്യാറാക്കിയത്. ഇതിനെതിരെ സര്‍വേയര്‍ ജനറല്‍ ഓഫ് ഇന്ത്യ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. 2013 ഫെബ്രുവരിമാര്‍ച്ച് മാസങ്ങളിലാണ് ഗൂഗിള്‍ മത്സരം നടത്തിയത്. തങ്ങളുടെ അയല്‍പ്രദേശങ്ങളുടെ, പ്രത്യേകിച്ച് ആശുപത്രികള്‍, ലക്ഷുഭക്ഷണശാലകള്‍ തുടങ്ങിയവയുടെ വിശദാംശങ്ങള്‍ നല്‍കാനാണ് ഗൂഗിള്‍ മത്സരാര്‍ഥികളോട് ആവശ്യപ്പെട്ടത്. എന്നാല്‍ ഏതൊക്കെ തന്ത്രപ്രധാന മേഖലകളാണ് ഗൂഗിള്‍ മാപ്പില്‍ ഉള്‍പ്പെടുത്തിയതെന്ന് വ്യക്തമല്ല. രാജ്യത്തെ ഔദ്യോഗിക ഭൂപടനിര്‍മാണ ഏജന്‍സിയായ സര്‍വേ ഓഫ് ഇന്ത്യയുടെ (എസ്.ഒ.ഐ.) അനുമതി തേടാതെയായിരുന്നു ഗൂഗിളിന്റെ പ്രവൃത്തി. ആദ്യം ഇക്കാര്യം അന്വേഷിച്ച ഡല്‍ഹി പോലീസ് സിബിഐയോട് കേസ് അന്വേഷിക്കാന്‍ അഭ്യര്‍ത്ഥിക്കുകയായിരുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.