1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 9, 2015

അമ്പത്തിയേഴാമത് ഗ്രാമി പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാം സ്മിത്തും ഫാരൽ വില്യംസും ഏറ്റവും അധികം പുരസ്കാരങ്ങൾ വീതം നേടി ചടങ്ങിലെ താരങ്ങളായി.

മികച്ച പുതുമുഖ ഗായകൻ, മികച്ച പോപ്പ് വോക്കൽ ആൽബം, സോങ് ഓഫ് ദി ഇയർ, റെക്കോർഡ് ഓഫ് ദി ഇയർ എന്നീ പുരസ്കാരങ്ങളാണ് സാം സ്മിത്ത് സ്വന്തമാക്കിയത്.

മികച്ച പോപ്പ് സോളോ പെർഫോർമൻസ്, മികച്ച അർബൻ ആൽബം, മികച്ച മ്യൂസിക് വീഡിയോ എന്നീ വിഭാഗങ്ങളിലെ പുരസ്കാരങ്ങൾ ഫാരൽ വില്യംസ് സ്വന്തമാക്കി.

ഈ വർഷത്തെ അപ്രതീക്ഷിത വിജയി മികച്ച ആൽബത്തിനുള്ള പുരസ്കാരം സ്വന്തമാക്കിയ ബെക്ക് ആണ്. ബെക്കിന്റെ മോണിംഗ് ഫേസ് എന്ന ആൽബത്തിനാണ് പുരസ്കാരം.

നാഷണൽ അക്കാദമി ഓഫ് റെക്കോർഡിംഗ് ആർട്സ് ആന്റ് സയൻസസ് ഓഫ് അമേരിക്കയാണ് ഗ്രാമി പുരസ്കാരങ്ങൾ നൽകുന്നത്. സംഗീത ലോകത്തെ ഓസ്കറായി അറിയപ്പെടുന്ന പുരസ്കാരമാണ് ഗ്രാമി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.