1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2011


അപ്പച്ചന്‍ കണ്ണഞ്ചിറ

വലിയ നോന്പിനോടനുബന്ധിച്ച് ഗ്രേറ്റ് യാര്‍മോത്തില്‍ ഗോള്‍സ്റ്റണ്‍ മരിയന്‍ പ്രെയര്‍ ഗ്രൂപ്പിന്‍റെ നേതൃത്വത്തില്‍ തിരുക്കര്‍മ്മങ്ങള്‍ നടത്തും. മാര്‍ച്ച് 25ന് വൈകുന്നേരം അഞ്ചിന് സെന്‍റ് പീറ്റേഴ്സ് കാത്തലിക് ദേവാലയത്തില്‍(GREAT YARMOUTH, NR3 16SQ) കുരിശിന്‍റെ വഴിയും തുടര്‍ന്ന് സീറോമലബാര്‍ വിശുദ്ധ കുര്‍ബാനയും നടക്കും.

തുടര്‍ന്ന് എല്ലാ വെള്ളിയാഴ്ച്ചകളിലും വൈകുന്നേരം 5.30ന് ഈ ദേവാലയത്തില്‍ കുരിശിന്‍റെ വഴി ഉണ്ടാകും.
ദുഃഖവെള്ളിയാഴ്ച്ച ഫാ. മാത്യു ജോര്‍ജ് പീഡാനുഭവ ശുശ്രൂഷയ്ക്ക് കാര്‍മികത്വം വഹിക്കും. നോന്പുകാലം പ്രാര്‍ത്ഥനയുടെയും പരിത്യാഗത്തിന്‍റെയും പാതയില്‍ ആത്മീയമായി വളരുവാന്‍ എല്ലാ വിശ്വാസികളും വിനിയോഗിക്കണമെന്ന് ഫാ. മാത്യു ഉദ്ബോധിപ്പിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക് ഗോസ്റ്റന്‍ മരിയന്‍ പ്രെയര്‍ ഗ്രൂപ്പ് കോ ഓര്‍ഡിനേറ്റര്‍ ജോസഫ് കൊച്ചുകുന്നേലു(0784888649)മായി ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.