1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2019

Sabu Chundakattil: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ ഈവര്‍ഷത്തെ തീര്‍ത്ഥാടനം ഈ വരുന്ന മെയ് 30നും 31നും ലൂര്‍ദില്‍ വച്ച് നടത്തുന്നതായി മാര്‍ ജോസഫ് സ്രാമ്പിക്കല്‍ രൂപതയിലെ വൈദികര്‍ക്കും വിശ്വാസികള്‍ക്കും ആയി അയച്ച കത്തിലൂടെ അറിയിച്ചിരിക്കുന്നു. രൂപത 2019 യുവജനങ്ങളുടെ വര്‍ഷമായി ആചരിക്കുന്ന സാഹചര്യത്തില്‍ രൂപതയിലെ എല്ലാ യുവജനങ്ങളെയും ഈ പുണ്യതീര്‍ഥത്തില്‍ പങ്കെടുക്കുവാന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേകം ക്ഷണിക്കുന്നു.

അതോടൊപ്പം ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയിലെ വിശ്വാസി സമൂഹത്തെയും അവരുടെ കുടുംബങ്ങളെയും പരിശുദ്ധ ലൂര്‍ദ് മാതാവിന് സമര്‍പ്പിക്കുന്ന 
പുണ്യ നിമിഷം നിമിഷം കൂടിയാണ് ഈ തീര്‍ത്ഥാടനം. ആയതിനാല്‍ ഈ അനുഗ്രഹപ്രദമായ തീര്‍ത്ഥാടനത്തില്‍ പങ്കുചേരുവാന്‍ രൂപതയിലെ എല്ലാ വിശ്വാസികളെയും പ്രത്യേകിച്ച് യുവജനങ്ങളെ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ ആഹ്വാനം ചെയ്യുന്നു.

ഫ്രാന്‍സിലെ ലൂര്‍ദ് എന്ന കൊച്ചുഗ്രാമത്തില്‍ 1858 ഫെബ്രുവരി 11 മുതല്‍ ജൂലൈ 16 വരെയുള്ള കാലയളവില്‍ പതിനാല് വയസുകാരി ബര്‍ണദീത്ത എന്ന ബാലികയ്ക്ക് പരിശുദ്ധ മാതാവ് 18 പ്രാവശ്യം പ്രത്യക്ഷപ്പെട്ടു ദര്‍ശനം നല്‍കുകയുണ്ടായി. ഇതേതുടര്‍ന്ന് 1860 ആരംഭിച്ച തീര്‍ത്ഥാടനം ഇന്നും സജീവമായി നടക്കുന്നു. വിശുദ്ധനാട് കഴിഞ്ഞാല്‍ ഏറ്റവും കൂടുതല്‍ വിശ്വാസികള്‍ സന്ദര്‍ശിക്കുന്ന മരിയന്‍ തീര്‍ഥാടന കേന്ദ്രമാണ് ലൂര്‍ദ്.

തീര്‍ത്ഥാടകരുടെ സൗകര്യം കണക്കിലെടുത്ത് കൊച്ചിനും ഫ്‌ലൈറ്റിനു മായിട്ടാണ് തീര്‍ത്ഥാടനം അറേഞ്ച് ചെയ്തിരിക്കുന്നത് പ്രസ്റ്റണ്‍, മാഞ്ചസ്റ്റര്‍ , ബര്‍മിങ്ഹാം, ലണ്ടന്‍ എന്നിവിടങ്ങളില്‍നിന്ന് കോച്ചിന് പോകാന്‍ സൗകര്യം ഉണ്ടായിരിക്കുന്നതാണ് കൂടാതെ, ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ ലണ്ടനിലെ സ്റ്റാന്‍ഡേര്‍ഡ് എയര്‍പോര്‍ട്ടില്‍നിന്ന ലൂര്‍ദ്‌ലേക്ക് നേരിട്ട് യാത്ര ചെയ്യുന്നതാണ്. ഇപ്രാവശ്യം വളരെ ചുരുങ്ങിയ ചെലവിലാണ് തീര്‍ത്ഥാടനം അറേഞ്ച് ചെയ്തിരിക്കുന്നത് ഫ്‌ലൈറ്റില്‍ യാത്ര ചെയ്യുന്നവര്‍ക്ക് 380 പൗണ്ടും കോച്ചില്‍ യാത്രചെയ്യുന്നവര്‍ക്ക് 320 പൗണ്ടും ഒരാള്‍ക്ക് ചെലവ് ആവുന്നതാണ്. ഇതില്‍ നിങ്ങളുടെ താമസവും ഭക്ഷണവും യാത്രയും ഉള്‍പ്പെടുന്നതായിരിക്കും.

കോച്ചുകളില്‍ പോകുന്നവര്‍ക്ക് ലൂര്‍ദ് തീര്‍ത്ഥാടനം കഴിഞ്ഞു വരുന്ന അവസരത്തില്‍ വിശുദ്ധ കൊച്ചുത്രേസ്യ പുണ്യവതിയുടെ തീര്‍ത്ഥാടനകേന്ദ്രമായ  ഫ്രാന്‍സിലെ ലിസിയും സന്ദര്‍ശിക്കുവാന്‍ അവസരം ഉണ്ടായിരിക്കുന്നതാണ്. കുട്ടികളുമായി തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നവര്‍ക്ക് പാരീസിലെ ഡിസ്‌നി വേള്‍ഡ് സന്ദര്‍ശിക്കുന്നതിന് അവസരമൊരുക്കി കൊടുക്കുന്നതാണ് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ളവര്‍ താഴെ പറയുന്ന ഏതെങ്കിലും നമ്പറില്‍ ഞങ്ങളുമായി ബന്ധപ്പെടുക.

07767 429852
07915080287 / 07521 976949

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.