1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 4, 2017

ഫിലിപ്പ് ജോസഫ്: പത്തു ദിവസം നീണ്ടുനില്‍ക്കുന്ന ഈ തീര്‍ത്ഥാടനം ഇസ്രായേല്‍, ഈജിപ്ത്, ജോര്‍ദ്ദാന്‍, പലസ്തീന്‍ എന്നീ രാജ്യങ്ങളിലെ പുണ്യ സ്ഥലങ്ങള്‍ സന്ദര്‍ശിക്കുന്നതോടൊപ്പം നസ്രത്ത്,താബോര്‍മല,ഗലീലി,കാനായിലെ കല്യാണവീട്, ബത്‌ലഹേം, ഗാഗുല്‍ത്താ, ചാവുകടല്‍, ഒലിവുമല, സീയോണ്‍ മല, സീനായ് മല എന്നീ പുണ്യസ്ഥലങ്ങളും മറ്റ് അനുബന്ധ സ്ഥലങ്ങള്‍ക്കും പുറമേ ഈജിപ്തിലെ പ്രധാന വിനോദ സഞ്ചാര കേന്ദ്രങ്ങളും പുരാതന പിരമിഡുകളും സന്ദര്‍ശിക്കും.

നമ്മുടെ രക്ഷകനും നാഥനുമായ ഈശോമിശിഹാ ജനിച്ചതും ജീവിച്ചതും അവിടുത്തെ പാതസ്പര്‍ശനമേറ്റതുമായ ആ വിശുദ്ധ വഴികളിലൂടെ നടന്ന് നമ്മുടെ വിശ്വാസത്തെ വര്‍ദ്ധിപ്പിക്കാനും എപ്പാര്‍ക്കിയുടെ എല്ലാ പ്രവര്‍ത്തനങ്ങളുടെ വിജയത്തിനായി പ്രാര്‍ത്ഥിക്കാനുമുള്ള അവസരമാണ് ഈ രീപതാ തീര്‍ത്ഥാടനം.

ആത്മീയ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കികൊണ്ടുള്ള സ്രാമ്പിക്കല്‍ പിതാവിന്റേയും അനേകം വൈദീകരുടേയും സന്യസ്തരുടേയും സാന്നിധ്യം ഈ തീര്‍ത്ഥാടനത്തിന്റെ പ്രത്യേകതയാണ് .യുകെയുടെ രണ്ട് പ്രമുഖ ട്രാവല്‍ കമ്പനികള്‍ നയിക്കുന്ന ഈ തീര്‍ത്ഥാടനത്തിന്റെ പാക്കേജ് താഴെ പറയുന്ന പ്രകാരമാണ്.

യാത്രാ നിരക്ക്:

മുതിര്‍ന്നവര്‍ക്ക് t1200

കുട്ടികള്‍ക്ക് (11 വയസ്സില്‍താഴെ) t1100

4 സ്റ്റാര്‍ ഹോട്ടലില്‍ താമസവും ഭക്ഷണവും

(ബ്രേക്ക് ഫാസ്റ്റ്, ലഞ്ച്, ഡിന്നര്‍)

ഏറ്റവും ചിലവു കുറഞ്ഞ ഈ പത്തു ദിവസത്തെ തീര്‍ത്ഥാടനത്തിന് പരിചയ സമ്പന്നരായ ഗൈഡുകള്‍ക്ക് പുറമേ യുകെയുടെ വിവിധ എയര്‍പോര്‍ട്ടുകളില്‍ നിന്നും യാത്ര സൗകര്യവും ഉണ്ടായിരിക്കുന്നതാണ്.

ബ്രിസ്‌റ്റോള്‍ കാര്‍ഡിഫ് റീജണില്‍ നിന്ന് തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ എത്രയും പെട്ടെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് റീജിയണല്‍ ട്രസ്റ്റിമാര്‍ക്ക് പേരു നല്‍കി അഡ്വാന്‍സ് തുക അടച്ച് രജിസ്റ്റര്‍ ചെയത് ഈ തീര്‍ത്ഥാടനം ഒരു വിജയമാക്കണമെന്ന് ബ്രിസ്റ്റോള്‍ കാര്‍ഡിഫ് കോര്‍ഡിനേറ്റര്‍ ഫാ പോള്‍ വെട്ടിക്കാട്ട് എല്ലാവരോടും സ്‌നേഹപൂര്‍വ്വം ആഹ്വാനം ചെയ്തു

കൂടുതല്‍ അറിയാന്‍,

ഫിലിപ്പ് കണ്ടോത്ത് (ട്രസ്റ്റി): 07703063836

റോയ് സെബാസ്റ്റിയന്‍ (ജോയ്ന്റ് ട്രസ്റ്റി): 07862701046

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.