1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 7, 2011

ആരെയും മോഹിപ്പിക്കുന്ന ശരീര സൗന്ദര്യമുളള താന്‍ അത് കാണിക്കുന്നതില്‍ എന്താണ് തെറ്റെന്നു പ്രിയാമണി ചോദിക്കുന്നു. കഥാപാത്രത്തിന് അനുസരിച്ച് ഗ്ലാമര്‍ റോളുകളില്‍ അഭിനയിക്കുന്നതില്‍ തെറ്റില്ലെന്നും, ആരാധകര്‍ തന്റെ അത്തരം വേഷങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെന്നും പ്രിയാമണി പറഞ്ഞു.

രാംഗോപാല്‍ വര്‍മയുടെ രക്ത ചരിത്രയില്‍​അഭിനയിച്ച തീരുനമാനം മണ്ടത്തരമായിപ്പോയെന്നും  പ്രിയാമണി പറഞ്ഞു. ഇന്ത്യയിലെ ഒന്നാംകിട സംവിധായകരിലൊരാളാണ് രാംഗോപാല്‍ വര്‍മ. ആര്‍വിജിയുടെ സിനിമയില്‍ അഭിനയിക്കാനായി നടീനടന്‍മാര്‍ പരക്കം പായുന്നതു പതിവ് കാഴ്‌ചയാണ്.

വളരെ പ്രതീക്ഷയോടെ മൂന്ന് ഭാഷകളില്‍ നിര്‍മിച്ച സിനിമയാണ് രക്ത ചരിത്ര. എന്നാല്‍ ബോക്സോഫീസില്‍ രക്ത ചരിത്ര തലകുത്തിവീണു. ഇതോടെയാണ് പ്രിയാമണി തന്റെ തീരുമാനം തെറ്റായിപ്പോയെന്ന് തുറന്ന് പറഞ്ഞത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.