1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 18, 2011


ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സില്‍ സംഘടിപ്പിക്കുന്ന യേശുദാസ് ഷോയിലും ഉത്ഘാടന സമ്മേളനത്തിലും പങ്കെടുക്കാന്‍ ഗ്ലോബല്‍ പ്രവാസി മലയാളി കൗണ്‍സിലിന്റെ വിവിധ രാജ്യങ്ങളിലെ പ്രതിനിധികള്‍ എത്തിച്ചേരും. മാര്‍ച്ച് ഇരുപത്തി ആറിനു വൈകുന്നേരം 5 മണി മുതല്‍ മാഞ്ചെസ്റ്റര്‍ അപ്പോളോ തീയറ്ററില്‍ ആണ് ഗാനമേള നടക്കുക.

പരിപാടിയില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള പ്രവാസി മലയാളി കൗണ്‍സില്‍ ഭാരവാഹികള്‍ പങ്കെടുക്കുമെന്ന് ചെയര്‍മാന്‍ സാബു കുര്യന്‍ അറിയിച്ചു. പ്രവാസി മലയാളി കൗണ്‍സില്‍ ആഗോള സെക്രട്ടറി സാജു കണ്ണമ്പള്ളി, കേരളത്തില്‍ നിന്നുള്ള പ്രതിനിധി ബഷീര്‍ റാവുത്തര്‍, എന്നിവര്‍ എത്തും. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു.ടിക്കറ്റുകള്‍ ആവശ്യമുള്ളവര്‍ 07904071234 എന്നാ നമ്പറില്‍ ബന്ധപ്പെടണമെന്ന് ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.