1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 24, 2017

അഡ്വ: സേവ്യര്‍ ജൂലപ്പന്‍: ജര്‍മ്മനി ആസ്ഥാനമായിട്ടുള്ള ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ പ്രവാസി പുരസ്‌കാരത്തിന് പി. രാജീവ് അര്‍ഹനായി. കഴിഞ്ഞ ഒരു പതിറ്റാണ്ടിലെ ഏറ്റവും നല്ല പാര്‍ലമെന്ററിയന്‍ എന്ന ബഹുമതിയാണ് അദ്ദേഹത്തിന് സമ്മാനിക്കുക. ജൂലൈ 26 മുതല്‍ 30 വരെ ജര്‍മനിയിലെ കൊളോണില്‍ വച്ച് നടക്കുന്ന 28 മത് പ്രവാസി സംഗമത്തിന്റെ സമാപന സമ്മേളനത്തില്‍ നെതര്‍ലന്‍ഡ്‌സ് അംബാസഡര്‍ വേണു രാജാമണി അവാര്‍ഡ് സമ്മാനിക്കുമെന്ന് ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. പോള്‍ ഗോപുരത്തിങ്കല്‍ അറിയിച്ചു.

ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ 28 മത് പ്രവാസി സംഗമം ജൂലൈ 26 മുതല്‍ 30 വരെ ജര്‍മനിയിലെ കൊളോണില്‍ വച്ചാണ് നടക്കുന്നത്. 26 ബുധനാഴ്ച ഗ്ലോബല്‍ ചെയര്‍മാന്‍ ശ്രീ. പോള്‍ ഗോപുരത്തിങ്കല്‍ ഉത്ഘാടനം ചെയ്യുന്ന അഞ്ചു ദിവസം നീണ്ടു നില്‍ക്കുന്ന പ്രവാസി സംഗമത്തില്‍ ലോകത്തിന്റെ വിവിധ ഭാഗത്തു നിന്നെത്തുന്ന പ്രഗത്ഭരായ പ്രൊഫ. രാജപ്പന്‍ നായര്‍ യു.എസ.എ, ഡോ. ജോസഫ് തെരുവത്ത് ജര്‍മ്മനി, ഡോ. കമലമ്മ ഹോളണ്ട്, ശ്രീ. സോജന്‍ ജോസഫ് യുകെ, ശ്രീ. സിറിയക് ചെറുകാട് ഓസ്ട്രിയ, അഡ്വക്കേറ്റ്. സേവ്യര്‍ ജൂലപ്പന്‍ സ്വിറ്റ്‌സര്‍ലാന്‍ഡ്, ശ്രീ. പോള്‍ തച്ചില്‍ ഇന്ത്യ എന്നിവര്‍ നേതൃത്വം നല്‍കുന്നു. വിവിധ രാജ്യങ്ങളില്‍ നിന്നെത്തുന്ന കലാകാരന്മാരുടെ നേതൃത്വത്തില്‍ നടക്കുന്ന കലാസായാഹ്നം പ്രവാസിസംഗമത്തിന് കൊഴുപ്പ് കൂട്ടും.

കഴിഞ്ഞ ഒരു വര്‍ഷത്തെ ഏറ്റവും നല്ല പാര്‍ലമെന്ററിനുള്ള അവാര്‍ഡ് ശ്രീ. രാജീവ് എക്‌സ് എംപിക്ക് സമ്മാനിക്കും. പ്രവാസി സംഗമത്തിന്റെ പുരോഗമനത്തിനായി ജമ്മ ഗോപുരത്തിങ്കല്‍, സണ്ണി വേലുക്കാരന്‍, ലില്ലി ചക്കിയത്ത്, വര്‍ഗീസ് ചന്ദ്രത്തില്‍ എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിച്ചു വരുന്നു. ഗ്ലോബല്‍ മലയാളി ഫെഡറേഷന്റെ ഈ വര്‍ഷത്തെ മികച്ച വ്യവസായ സംരംഭക അവാര്‍ഡിന് അങ്കമാലി സ്വദേശിയും പ്രമുഖ വ്യവസായിയും ആയ പോള്‍ തച്ചിലാണ് അര്‍ഹനായിരിക്കുന്നത്.

ജൂലൈ 26 മുതല്‍ ജര്‍മ്മനിയിലെ കൊളോണില്‍ നടക്കുന്ന ജി.എം.എഫ്. ന്റെ 28ാം പ്രവാസി സംഗമത്തില്‍ വച്ച് അദ്ദേഹത്തിനുള്ള അവാര്‍ഡ് ദാനവും അനുമോദന ചടങ്ങും നടത്തപ്പെടുമെന്ന് ജി.എം.എഫ്. ഗ്ലോബല്‍ ചെയര്‍മാന്‍ പോള്‍ ഗോപുരത്തിങ്കല്‍, ജി.എം.എഫ്. ഇക്കണോമിക്ക് ഫോറം പ്രസിഡന്റ് അഡ്വ. സേവ്യര്‍ ജൂലപ്പന്‍ എന്നിവര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.