1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 3, 2018

ജോര്‍ജ് ജോസഫ്: ഗ്ലോസ്റ്റര്‍ഷയര്‍ മലയാളീ അസോസിയേഷന്‍ നടത്തിയ ‘സ്‌നേഹാഞ്ജലി 2018’ ലൂടെ ഈ വര്‍ഷത്തെ കല സാംസ്‌കാരിക പരിപാടികള്‍ക്ക് തുടക്കം. വര്‍ണ ശബലമായ ആ സായം സാധ്യ ആരംഭിച്ചത് ജി. എം. എ യുടെ ജനറല്‍ സെക്രട്ടറി ജില്‍സ് ടി പോള്‍ സ്വാഗത പ്രസംഗം നടത്തി, പ്രസിഡന്റ് വിനോദ് മാണി ഭദ്ര ദീപം തിരി കൊളുത്തിയായിരുന്നു. ഈ ഒരു സായാഹ്നം തുടക്കം മുതല്‍ അവസാനം വരെ അവതരിപ്പിച്ചത് ഞങ്ങളുടെ പ്രിയപ്പെട്ട സണ്ണി ലൂക്കോസ് ആയിരുന്നു.

മണ്ണോടു മറഞ്ഞു പോയ ഞങ്ങളുടെ പ്രിയപ്പെട്ടവരെ അനുസ്മരിക്കാന്‍ തയ്യാറാക്കിയ വീഡിയോ പ്രദര്ശനത്തിന് ശേഷം ജി. എം. എ യുടെ എക്കാലവും പ്രിയപ്പെട്ട ലോറന്‍സ് പെല്ലിശ്ശേരി ഇത്രയും കാലത്തെ ചാരിറ്റി പ്രവര്‍ത്തനങ്ങളെ പറ്റിയുള്ള ഒരു അവലോകനം നടത്തുകയും GMA ചാരിറ്റി സൊ far എന്ന വീഡിയോ പ്രേസേന്റ്‌റേഷനും ഉണ്ടായിരുന്നു.

തുടര്‍ന്നു നടത്തിയ വിവിധ കലാപരിപാടികള്‍ക്കൊപ്പം ഏറ്റവും വേറിട്ടു നിന്ന ‘പുരുഷശ്രീ’ പേജന്റ് കോണ്ടെസ്ട് , റോബി മേക്കരയുടെ നേതൃത്വത്തില്‍ നടന്നു. മൂന്നു റൗണ്ടുകളായി നടത്തിയ ഈ മത്സരം ഒരുക്കലും മറക്കാനാകാത്തതും വളരെ മികവുറ്റ ഒരു പരിപാടിയും ആയിരുന്നു. വ്യത്യസ്!ത വേഷ വിധാനങ്ങളോടെ ഓരോ റൗണ്ടുകളിലും മത്സരാര്‍ത്ഥികള്‍ മികവുറ്റ പ്രകടനമാണ് കാഴ്ചവെച്ചത്.

പരസപരം സ്‌നേഹിച്ചും , ആശയങ്ങള്‍ കൈമാറിയും, വളരെയധികം ഒത്തൊരുമയോടെയാണ് മത്സരാത്ഥികള്‍ പങ്കെടുത്തത്. സെല്ഫ് കോണ്‍ഫിഡന്‍സ് വളര്‍ത്താനും അതിനോടൊപ്പം സ്റ്റേജ് ഫീയര്‍ മാറ്റ്‌റാനുമുള്ള നല്ല ഒരു വേദിയായിട്ടായിരുന്നു എല്ലാ മത്സരാത്ഥികളും ഇതിനെ കണ്ടത്.

തികഞ്ഞ പോരാട്ടത്തിനൊടുവില്‍ വിജയികളെ പ്രഖ്യാപിക്കുമ്പോള്‍ ചെല്‍റ്റന്‍ഹാമില്‍ നിന്നുമുള്ള ജഡ്‌സണ്‍ ആലപ്പാട്ട് ജി. എം. എ യുടെ ‘പുരുഷശ്രീ’ ആയി തിരഞ്ഞെടുത്തു. റണ്ണര്‍ അപ്പ് ആയിട്ട് ജോ വില്‍ട്ടന്‍, സെക്കന്റ് റണ്ണര്‍ അപ്പ് ആയി അരുണ്‍ വിജയന്‍ എന്നിവരേയും തിരഞ്ഞെടുത്തു.

മറ്റു സമ്മാനങ്ങള്‍ നേടിയവര്‍ : മിസ്റ്റര്‍ ഫീസിക്ക് ആയി സാവിയോ സെലസ്റ്റിന്‍, മിസ്റ്റര്‍ ഫോട്ടോ ജനിക് ആയി അനീഷ് ആലഞ്ചേരില്‍, ബേസ്റ്റു പെയര്‍ ആയി തിരഞ്ഞെടുത്തത് ജഡ്‌സണ്‍ ആലപാടും, മിസ്റ്റര്‍ സ്‌റ്റൈല്‍ ആയി ബെന്നി വര്ഗീസ് അതോടൊപ്പം മിസ്റ്റര്‍ ആറ്റിട്യൂട് ആയി ജെയ്‌സണ്‍ വര്ഗീസിനെയും തിരഞ്ഞെടുത്തു.

നാന്നൂറില്‍ പരം അംഗങ്ങള്‍ ആസ്വദിച്ച ഈ പരിപാടി വന്‍ വിജയമായി മാരുകയും ഇതിനു പുറകില്‍ ചുക്കാന്‍ പിടിച്ച എല്ലാവര്ക്കും ഒരായിരം നന്ദി അറിയിക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.