1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2017

ടോം ജോസ് തടിയംപാട്: ചരിത്രം സൃഷ്ട്ടിച്ചു ക്‌നാനായ കണ്‍വെന്‍ഷന്‍; വംശ നിഷ്ട്ഠയില്‍ അധിഷ്ട്ഠിതമായ സഭാ സംവിധാനതിനു വേണ്ടി എന്തു വിലകൊടുത്തും പോരാടുമെന്ന് ബിജു മടക്കകുഴി; ചരിത്രം സാക്ഷിയായി പതിനാറാമത് യുകെ ക്‌നാനായ കണ്‍വെന്‍ഷനു കൊടിയിറങ്ങി. ചെല്‍ട്ടന്‍ഹാം റെയിസ് ഹോര്‍സ് സെന്റെറില്‍ ഇന്നു രാവിലെ കൊടിയേറിയ യു കെ ക്‌നാനായ കണ്‍വെന്‍ഷന്‍ ജനസാന്ദ്രത കൊണ്ടും പരിപാടികളുടെ മേന്മകൊണ്ടും മുന്‍കാലങ്ങളില്‍ നടന്ന കണ്‍വെന്‍ഷനുകളെ കവച്ചുവെക്കുന്നതായിരുന്നുവെന്നു അവിടെ കൂടിയ എല്ലാവരും ഒറ്റസ്വരത്തില്‍ പറഞ്ഞു. .

കഴിഞ്ഞ വര്‍ഷം നടന്ന കണ്‍വെന്‍ഷന്റെ പേരില്‍ ഒട്ടേറെ വിമര്‍ശനങ്ങള്‍ക്കു വിധേയമായ ബിജു മടക്കകുഴി നേതൃത്വം കൊടുക്കുന്ന കമ്മറ്റി എല്ലാ കുറവുകളും പരിഹരിച്ചു ഈ വര്‍ഷത്തെ കണ്‍വെന്‍ഷന്‍ വിജയിപ്പിക്കുന്നതില്‍ നൂറുശതമാനവും വിജയിച്ചു. രാവിലെ കൊടിഉയര്‍ത്തികൊണ്ടാണ് പരിപാടികള്‍ക്ക് തുടക്കമിട്ടത് പിന്നിട് നടന്ന വിശുദ്ധകുര്‍ബന്ക്ക് കോട്ടയം രൂപതയുടെ സഹായ മെത്രാന്‍ ജോസഫ് പണ്ടാരശ്ശേരിയും യു കെ സീറോ മലബാര്‍ സഭയുടെ മെത്രാന്‍ ജോസഫ് സ്രംബിക്കലും നേത്രുതം കൊടുത്തു. തുടര്‍ന്നു ഏകദേശം അഞ്ഞൂറോളം പേര്‍ പങ്കെടുത്ത വിവിധ കലാരൂപങ്ങളുടെ കൂട്ടായ നടനസര്‍ഗം എന്ന ഡാന്‍സ് പ്രോഗ്രാം കാണികളുടെ മുക്തകണ്ടമായ പ്രശംസനേടി .

UKKCA യുടെ അമ്പതു യുണിറ്റുകള്‍ പങ്കെടുത്ത റാലിയില്‍ ക്‌നായി തൊമ്മനും, കപ്പലും, ആനപ്പുറത്ത് വധുവും വരനും, ഭീകരരുടെ പിടിയില്‍ പെട്ടിരിക്കുന്ന ഫാദര്‍ ടോം കൊഴുവനാലും, കുടിയേറ്റവും .കേരളത്തിന്റെ കലാരൂപമായ കഥകളിയുമോക്കെ നിശ്ചല ദൃശൃങ്ങളായി അവധാരിപ്പിച്ചു. ഓരോ യുണിറ്റില്‍ നിന്നും പ്രത്യേകം തയ്യാര്‍ ചെയ്ത വസ്ത്രങ്ങള്‍ അണിഞ്ഞ സ്ത്രികളും പുരുഷന്‍ മാരും റാലിയെ മനോഹരമാക്കി.
സ്ടീവനെജ് യുണിറ്റിന്റെ ചെണ്ടമേളം അതിമനോഹരമായിരുന്നു. ലിവര്‍പൂള്‍ യുണിറ്റിന്റെ റാലിയില്‍ കാനായി തൊമ്മനും, ബിഷപ്പ്മാരും, കപ്പലും, ഒരേ ഡ്രസ്സ് അണിഞ്ഞ പുരുഷന്‍മാരും,സ്ത്രികളും അണിനിരന്നു.

മുന്‍കാലങ്ങളെ പേക്ഷിച്ച് കൂടുതല്‍ ആളുകളെ അണിനിരത്താന്‍ ലിവര്‍പൂള്‍ യുണിറ്റിനു നേതൃത്വം കൊടുക്കുന്ന പ്രസിഡണ്ട് സിന്റോ ജോണ്‍, സെക്രെട്ടെറി സാജു ലൂക്കോസ്, ട്രഷര്‍ ബിജു അബ്രഹാം എന്നിവര്‍ നേതൃത്വം കൊടുക്കുന്ന കമ്മറ്റിക്കു കഴിഞ്ഞു. റാലിയുടെ മുന്‍നിരയില്‍ ബിഷപ്പ് പണ്ടാരശ്ശേരിയും ബിഷപ്പ് സ്രാമ്പിക്കലും, മോന്‍സ് ജോസഫ് MLAയും UKKCA സെന്‍ട്രല്‍ കമറ്റി അംഗങ്ങളും അണിനിരന്നു. റാലി അവസാനിച്ച ശേഷം നടന്ന പൊതുസമ്മേളനത്തിന് UKKCA സെക്രെട്ടറി ജോസി നെടുംതുരുത്തി പുത്തെന്‍പുര സ്വാഗതം ആശംസിച്ചു. പ്രസിഡണ്ട് ബിജു മടക്കകുഴി ആദൃക്ഷം വഹിച്ചു. സമ്മേളനം മാര്‍ പണ്ടാരശ്ശേരി ഉത്ഘാടനം നിര്‍വഹിച്ചു.

വംശനിഷ്ട്ഠയില്‍ അധിഷ്ഠിതമായ സമൂദായിക സംവിധാനം നിലനിര്‍ത്തുന്നതിനുതിനു ഞങ്ങള്‍ ഏതറ്റം വരെ വേണമെങ്കിലും പോകുമെന്ന് ബിജു മടക്കകുഴി പറഞ്ഞു. കോട്ടയം അതിരൂപതയുടെ അതിരുകള്‍ ലോകംമുഴുവാന്‍ വൃപിപ്പിക്കുവാന്‍ UKKCA നിരന്തര ശ്രമം നടത്തികൊണ്ടിരിക്കുമെന്നു സെക്രട്ടറി ജോസി നെടുംതുരുത്തി പുത്തെന്‍പുരയും പറഞ്ഞു. പിന്നിട് സംസാരിച്ച ബിഷപ്പ് പണ്ടാരശ്ശേരി സീറോ മലബാര്‍ സഭയുമായി ചേര്‍ന്ന് നിന്നുകൊണ്ടാണ് നമ്മള്‍ വളര്‍ന്നതും നമ്മള്‍ തനിമ നിലനിര്‍ത്തി പോരുന്നതും അത്തരത്തില്‍ സീറോ മലബാര്‍ സഭയില്‍ ചെര്‍ന്നുനിന്നുകൊണ്ട് പോകുന്ന നമ്മള്‍ക്ക് എല്ല സഹായവും മാര്‍ ശ്രമ്പിക്കലില്‍ നിന്നും ലഭിക്കുന്നുണ്ട് എന്നും പറഞ്ഞു.

തുടര്‍ന്നു സംസാരിച്ച മാര്‍ ശ്രമ്പിക്കല്‍ ക്‌നാനായ ക്കാരുടെ തനിമയില്‍ ഊന്നിയുള്ള സഭ സംവിധാനം യു കെ യില്‍ വരുന്നതിനു ഞാന്‍ വൃക്തിപരമായി എതിരല്ല എന്നു പറഞ്ഞു.ക്‌നാനായ ക്കാരുടെ ആതിതൃമരൃയതയെ പുകഴ്ത്താനും അദ്ദേഹം മറന്നില്ല. യോഗത്തിനിടയില്‍ എല്ലാവരുടെയും മൊബൈല്‍ ഫോണില്‍ ഉള്ള ടോര്‍ച്ചു തെളിച്ചു ഉയര്‍ത്തിപിടിച്ചു നടത്തിയ നടവിളി ശ്രദ്ധേയമായി. യോഗത്തിനു ശേഷം നടന്ന വെല്‍ക്കം ഡാന്‍സ് കഴിഞ്ഞപ്പോള്‍ മൂവായിരത്തോളം വരുന്ന കാണികളുടെ നിലക്കാത്ത കരഘോഷംകൊണ്ട് സമ്മേളനഹാള്‍ മുഖരിതമായി. ഈ കണ്‍വെന്‍ഷനില്‍ പങ്കെടുത്ത എല്ലാവര്‍ക്കും ഒരു പുതിയ ഉന്‍മേഷം പകരാന്‍ UKKCA നേതൃത്വത്തിനു കഴിഞ്ഞു എന്നതില്‍ തര്‍ക്കം ഉണ്ടാകാന്‍ സാധ്യതയില്ല. ആകെ ഒരു കുറവായി ചൂണ്ടികാണിക്കാനുള്ളത് ഭക്ഷണം ലഭിക്കാന്‍ കൂടുതല്‍ സമയം കാത്തുനില്‍ക്കേണ്ടിവന്നു എന്നതാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.