1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2011

സെന്‍റ് ജോര്‍ജ് ഓര്‍ത്തഡോക്സ് ചര്‍ച്ച് ഹോട്ടല്‍ ബ്രിട്ടാനിയയില്‍ സംഘടിപ്പ ചാരിറ്റി ദോശ നൈറ്റില്‍ സമാഹരിച്ച നാലായിരം പൗണ്ട് തിരുവനന്തപുരത്തെ കാരുണ്യ വിശ്രാന്തി ഭവനിലെ കാന്‍സര്‍ രോഗികളുടെ പരിചരണത്തിനായി നല്‍കി. യു.കെ. ബിഷപ്പ് ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് സഭയിലെ മുതിര്‍ന്ന ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ ഒസ്താത്തിയോസിന് ചെക്ക് കൈമാറി.

വിവിധ സമൂദായക്കാരായ ആളുകളുടെ സഹകരണം പരിപാടിയെ വന്‍ വിജയമാക്കി മാറ്റിയെന്ന് സംഘാടകര്‍ പറഞ്ഞു. സാല്‍ഫോര്‍ഡ് മേയര്‍ വില്യം വില്‍സണ്‍, വിതിംഗ് ടണ്‍ എംപി ജോണ്‍ ലീച്ച്, മാഞ്ചസ്റ്റര്‍ എംപി ടോണി ലോയ് ഡ്, മാഞ്ചസ്റ്റര്‍ ആര്‍ച്ച് ഡീക്കന്‍ മാര്‍ക്ക് ആഷ്ക്രോഫ്റ്റ്, ഫാ. ബിഷോയ് നഗ്വിബ്(കോപ്റ്റിക്ക് ഓര്‍ത്തഡോക്സ് ചര്‍ച്ച് , മാഞ്ചസ്റ്റര്‍), മാര്‍തോമാ ചര്‍ച്ച് വികാരി ഫാ. മാത്യു വര്‍ഗീസ്, മലങ്കര കാത്തലിക് ചര്‍ച്ച് യു.കെ കോര്‍ഡിനേറ്റര്‍ ഫാ. ഡനിയേല്‍ കുളങ്ങര തുടങ്ങി നിരവധി വിശിഷ്ടാതിഥികളും സന്നിഹിതരായിരുന്നു.

ദോശ നൈറ്റ് പ്രതീക്ഷകളെ മറികടന്ന വിജയം നേടിയെന്നും അതിന് വിശിഷ്ടാതിഥികള്‍ക്കും സഭാംഗങ്ങള്‍ക്കും സഹകരിച്ച എല്ലാവര്‍ക്കും ഇന്ത്യന്‍ ഓര്‍ത്തഡോക്സ് സഭാ സെക്രട്ടറി സുനില്‍ ഫിലിപ്പ് നന്ദി പറഞ്ഞു. യു.കെ. ബിഷപ്പ് മാത്യൂസ് മാര്‍ തിമോത്തിയോസും ഫാ. ഹാപ്പി ജേക്കബും പരിപാടിക്ക് നല്‍കിയ പിന്തുണ ഏറെ വിലപ്പെട്ടതാണെന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.