1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2011

നിഷ ഉതുപ്പ് കുടിലില്‍

ലിവര്‍പൂള്‍ മലയാളി അസോസിയേഷനും(ലിമ) കലാഭവന്‍ കെ.എസ്. പ്രസാദും സംഘവും സംയുക്തമായി അവതരിപ്പിക്കുന്ന ബ്ലാക്ക് ആന്റ് വൈറ്റ് കോമഡി ഷോ ജനുവരി 19ന് രാവിലെ 11ന് ലിവര്‍പൂള്‍ കിര്‍ബി സിവിക് സ്യൂട്ടില്‍ (ഇഒഋഞഞഥഎകഘഋഉ ഉഞകഢഋ, ഘ32 8തഥ) നടക്കും.
കോമഡി സ്റ്റേജ് പ്രോഗ്രാമുകളുടെ മുടിചൂടാമന്നനായ കെ.എസ്. പ്രസാദ് സംവിധാനം ചെയ്യുന്ന ഷോയില്‍ സിനിമാതാരം ദേവീചന്ദന, ഐഡിയ സ്റ്റാര്‍ സിംഗര്‍ ജേതാവ് സോണിയ തുടങ്ങി നിരവധി താരങ്ങളും അണിനിരക്കും. പ്രശസ്ത കോറിയോഗ്രാഫര്‍ ശിവനും ഗായകരായ കിഷേര്‍ വര്‍മയും സുരേഷ് ബാബുവും ചേര്‍ന്നൊരുക്കുന്ന നൃത്ത സംഗീത വിരുന്ന് പരിപാടിക്ക് പകിട്ടേറ്റും.
എല്ലാ മലയാളികള്‍ക്കും സകുടുംബം ഷോയില്‍ പങ്കെടുക്കുന്നതിന് വിപുലമായ ക്രമീകരണങ്ങളാണ് ലിമ ഒരുക്കിയിരിക്കുന്നതെന്ന് ഭാരവാഹികള്‍ അറിയിച്ചു. എട്ടു വയസില്‍ താഴെയുള്ള കുട്ടികള്‍ക്ക് പ്രവേശനം സൗജന്യമായിരിക്കും. കൂടുതല്‍ വിവരങ്ങള്‍ക്കും ടിക്കറ്റ് ബുക്കിംഗിനും സെബാസ്റ്റ്യന്‍ ജോസഫ്(07809566985), ജനു തോമസ്(07786405993), ഹരികുമാര്‍(07963387035) എന്നിവരുമായി ബന്ധപ്പെടണം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.