1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2015

ഇംഗ്ലണ്ടിലെ സ്കൂളുകളുടെ നിലവാരം ഇടിയുന്നതായി പുതിയ ജിസിഎസ്ഇ ഫലങ്ങൾ സൂചിപ്പിക്കുന്നു. പുതുതായി നിലവിൽ വന്ന പരീക്ഷാ നിയമങ്ങളുടേയും ലീഗ് ടേബിളുകളുടേയും പശ്ചാത്തലത്തിലാണിത്.

പുതിയ പരിഷ്കാരങ്ങളുടെ ഫലമായി ജിസിഎസ്ഇ ഗ്രേഡുകളിൽ ചെറിയ ഇടിവുണ്ടായിട്ടുണ്ട്. വിദ്യാർഥികളിൽ 40% മെങ്കിലും എക്കും സിക്കും ഇടയിലായി അഞ്ച് ജിസിഎസ്ഇ ഗ്രേഡുകൾ നേടണമെന്ന നിബന്ധന പാലിക്കാൻ മിക്ക സ്കൂളുകൾക്കും കഴിയില്ല.

വിദ്യാഭ്യാസ വകുപ്പിന്റെ ഏറ്റവും പുതിയ കണക്കുകൾ പ്രകാരം 330 ഹയർ സെക്കന്ററി സ്കൂളുകൾ ഈ നിബന്ധനക്ക് താഴെയാണ്. കഴിഞ്ഞ വർഷം ഇത് 154 ആയിരുന്നു.

ദേശീയ തലത്തിൽ 53% ശതമാനം വിദ്യാർഥികളാണ് സർക്കാർ മാനദണ്ഡം അനുസരിച്ച് വിജയിച്ചത്. കഴിഞ്ഞ വർഷം 59% മായിരുന്ന സ്ഥാനത്താണിത്.

എന്നാൽ പരിഷ്കാരങ്ങൾ പ്രയോജനമില്ലാത്ത കോഴ്സുകൾ പഠിക്കുന്നതിൽ നിന്ന് വിദ്യാർഥികളെ രക്ഷിക്കുന്നതിനാണെന്ന് വിദ്യാഭ്യാസ സെക്രട്ടറി നിക്കി മോർഗൻ പറഞ്ഞു.പൂർണമായും സജ്ജരായാൽ മാത്രം പരീക്ഷ എഴുതിയാൽ മതിയെന്ന സാഹചര്യം കുട്ടികളിൽ സമ്മർദം കുറക്കുമെന്നും അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.