1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 10, 2011

വീട്ടിലെ ഫോണെടുത്ത് കറക്കി ലോക്കല്‍ ജി പി സെന്ററില്‍ വിളിച്ച് അപ്പോയിന്റ്മെന്‍റ് എടുക്കുന്ന പതിവ് രീതി മാറാന്‍ പോകുന്നു.ആരോഗ്യരംഗത്ത്‌ കൂട്ടുകക്ഷി സര്‍ക്കാര്‍ നടപ്പിലാക്കുന്ന പരിഷ്ക്കാരങ്ങളുടെ ഭാഗമായി ജി.പി ഡോക്ടറുമായുള്ള അപ്പോയിന്റ്‌മെന്റ് ഇനിമുതല്‍ എന്‍.എച്ച്. എസ് ഡയറക്ട് സെന്ററുകള്‍ വഴിയാകുമെന്ന് റിപ്പോര്‍ട്ട്. ടെലിഫോണിലൂടേയും ഇന്റര്‍നെറ്റിലൂടെയും ഇത്തരം അപ്പോയിന്റ്മെന്റുകള്‍ എടുക്കാന്‍ അവസരമുണ്ടാകും.

അസുഖ വിവരങ്ങള്‍ കോള്‍ സെന്ററില്‍ അറിയിച്ചാല്‍ പ്രാധാന്യം അനുസരിച്ച് GP അപ്പോയിന്റ്മെന്‍റ് നല്‍കുന്നതാണ് പുതിയ രീതി . പുതിയ ആരോഗ്യ നയം അനുസരിച്ച് NHS -ന്‍റെ 80 ബില്ല്യന്‍ പൌണ്ട് ഫണ്ട്‌ ഇനി മുതല്‍ GP കണ്‍സോര്‍ഷ്യം ആയിരിക്കും കൈകാര്യം ചെയ്യുക.ഇതടക്കം NHS ല്‍ നടപ്പിലാക്കാന്‍ ഉദ്ദേശിക്കുന്ന വിവിധ പരിഷ്ക്കാരങ്ങളുടെ ഭാഗമാണ് ജി പി അപ്പോയിന്റ്മെന്‍റ് NHS ഡയറക്റ്റ് കോള്‍ സെന്ററുകള്‍ വഴി നല്‍കാനുള്ള തീരുമാനം.

‘പ്ലസ് ‘ എന്ന ആരോഗ്യ മാസികയാണ് പുതിയ വിവരങ്ങള്‍ പുറത്തുവിട്ടിരിക്കുന്നത്. ഒന്‍പതിലധികം ജി.പി കണ്‍സോര്‍ഷ്യങ്ങളുമായി ഇതിനുള്ള ചര്‍ച്ചകള്‍ തുടങ്ങിക്കഴിഞ്ഞതായും മാസിക റിപ്പോര്‍ട്ടുചെയ്യുന്നു.നിലവില്‍ ലണ്ടന്‍, നോട്ടിംഗ്ഹാംഷെയര്‍, നോര്‍ത്താംപ്റ്റണ്‍ഷെയര്‍, കേംബ്രിഡ്ജ്‌ഷെയര്‍ എന്നിവിടങ്ങളിലെ ജി.പി ഗ്രൂപ്പുകളിലൂടെയായിരുന്നു ഡോക്ടര്‍മാരുമായുള്ള ചര്‍ച്ചകള്‍ നടത്തിയത്.പുതിയ നീക്കം എന്‍.എച്ച്.എസ് ഡയറക്ട് സ്ഥാപനങ്ങളും ജി.പി കണ്‍സോര്‍ഷ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്. ജി.പി കണ്‍സോര്‍ഷ്യങ്ങളുമായി നടന്ന ചര്‍ച്ചകളെല്ലാം സൗഹാര്‍ദ്ദപരമായിരുന്നുവെന്നും എന്‍.എച്ച്. എസ് വ്യക്തമാക്കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.