1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 20, 2018

കെ.ജെ.ജോണ്‍ (കാര്‍ഡിഫ്): കാര്‍ഡിഫ് സെന്റ്‌റ ബ്രിഡ്ജിത് ചര്‍ച്ചില്‍ മാര്ച്ച് പതിനേഴാം തീയതി നടന്ന ഏകദിന കുടുംബ നവീകരണ നോമ്പുകാലധ്യാനത്തില്‍ മനുഷ്യജീവിതത്തിന്റെക യാഥാര്ത്ഥൃ ങ്ങളും പ്രായോഗിക ജീവിത പാഠങ്ങളും തിരുവചനസന്ദേശങ്ങളും മുന്നിlര്ത്തി മനസ്സിന്റെ ആഴങ്ങളില്‍ സ്പര്‍ശിക്കുന്ന ദൈവവചനസന്ദേശങ്ങള്‍ വേള്‍ഡ് പീസ് മിഷന്‍ ചെയര്മാരനും കുടുംബപ്രേഷിതനും സംഗീതജ്ഞനുമായ ശ്രീ സണ്ണി സ്റ്റീഫന്‍ നല്കിശ.

‘വെള്ളം വീഞ്ഞാക്കിയതുപോലെ, ദൈവം ചില ജീവിതങ്ങളെ തൊടുമ്പോള്‍ അത്ഭുതം സംഭവിക്കുന്നു. ആ മഹാഗുരുവിന്റൈാ സ്പര്ശപനമാണ് നമ്മളില്‍ മാറ്റമുണ്ടാക്കേണ്ടത്. ഒരു ദിവസത്തെ ഉപജീവനത്തിനുവേണ്ടി മീന്‍ ചോദിക്കുമ്പോള്‍, ക്രിസ്തു അവര്ക്ക് ചാകര സമ്മാനിക്കുന്നു. അതുപോലെ സ്വപ്നം കാണാന്‌പോ!ലുമാകാത്ത ഇടങ്ങളിലെക്കാണവന്‍ നമ്മെ ഓരോ ദിവസവും കൈപിടിച്ചു കൊണ്ടുപോകുന്നത്. പ്രാര്ത്ഥ നയും ദൈവാനുഗ്രഹവും എന്നെ ഇത്രത്തോളം വളര്ത്തിുയെന്ന്! ഒരിക്കല്‍ പറഞ്ഞവര്‍, പിന്നീട് അഹങ്കാരവും, അധികാരവും, ആര്ഭാകടവും, അഭിനിവേശങ്ങളും, സമ്പത്തും ലഹരിയാക്കി ആദ്യബോധ്യങ്ങളില്‍ നിന്ന്! മടങ്ങിപ്പോവുന്നു.

ഒരിക്കല്‍ വീഞ്ഞായി മാറിയ ദൈവാനുഭവങ്ങള്‍ പച്ചവെള്ളമായി മാറുമെന്നും ഓര്‍ക്കുക. ദൈവമെന്ന ലഹരിയെക്കുറിച്ചു ഭൂമിയോട് പറയേണ്ടവര്‍ ഇത്തരം വറ്റിപ്പോകുന്ന ലഹരികളില്‍ കുരുങ്ങിക്കൂടാ. ദൈവം നല്കിംയ സ്‌നേഹത്തിന്റെ് നല്ല വീഞ്ഞ്, പങ്കാളിയും മക്കളുമാണെന്ന തിരിച്ചറിവോടെ ജീവിക്കുക, അവസാനം വരെ ആ നല്ല വീഞ്ഞ് സൂക്ഷിക്കുക, ഒപ്പം ഭൂമിയോട് മുഴുവന്‍ സഹാനുഭൂതിയുള്ളവരായിരിക്കുക. അങ്ങനെ നമ്മെക്കുറിച്ചുള്ള ദൈവീകപദ്ധതിപൂര്ത്തി യാക്കി ജീവന്റെ് നല്ല ഭാഗം കണ്ടെത്തുക’ യെന്നും ശ്രീ സണ്ണി സ്റ്റീഫന്‍ തന്റെീ തിരുവചനസന്ദേശത്തില്‍ ഉദ്‌ബോധിപ്പിച്ചു.

‘തിരുവചന പ്രബോധനങ്ങളോടൊപ്പം പ്രായോഗിക ജീവിത പാഠങ്ങളിലൂടെ നല്കുചന്ന അതിശക്തമായ കുടുംബ ജീവിതസന്ദേശങ്ങള്‍, ഓരോ കുടുംബങ്ങള്ക്കും വളരെയേറെ അനുഭവപാഠങ്ങളും ജീവിതദര്ശബനങ്ങളുമാണ് നല്കിെയതെന്ന്’ റവ ഫാ. ടോണി പഴയകളം വിശുദ്ധ കുര്ബ്ബാ നയ്ക്കും, രോഗശാന്തി ശുശ്രൂഷകള്ക്കും ശേഷം ആശീര്വ്വാ ദം നല്കിന തുടര്ന്ന് ! കൃതജ്ഞത പറഞ്ഞു. ട്രസ്റ്റി പ്രൊഫസ്സര്‍ ജോസ്സിയും നന്ദി പ്രകാശിപ്പിച്ചു.

Email: worldpeacemissioncouncil@gmail.com
www.worldpeacemission.net

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.