1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 3, 2015

വിവിധ കമ്പനികൾ പുറത്തിറക്കുന്ന ജീവൻ രക്ഷാ മരുന്നുകൾ ഇനി മുതൽ ജൻ ഔഷധി എന്ന പേരിൽ സർക്കാർ പുറത്തിറക്കും. രോഗികൾക്ക് കുറഞ്ഞ വിലക്ക് മരുന്നുകൾ ലഭ്യമാക്കാനുള കേന്ദ്ര സർക്കാർ നയത്തിന്റെ ഭാഗമായാണ് നടപടി.

പൊതു, സ്വകാര്യ മരുന്നു കമ്പനികളിൽ നിന്ന് സർക്കാർ മൊത്തമായി വാങ്ങുന്ന മരുന്നുകളാണ് ജൻ ഔഷധി എന്ന ബ്രാൻഡിൽ വിൽക്കുക. വിപണി വിലയേക്കാൾ അല്പം താഴ്ന്ന വിലക്കാണ് ഇവ പൊതുജനങ്ങൾക്ക് ലഭ്യമാക്കുക.

ആദ്യഘട്ടമെന്ന നിലയിൽ ആന്റിബയോട്ടിക്കുകൾ, വേദനാ സംഹാരികൾ, വിറ്റാമിനുകൾ എന്നിവ ഉൾപ്പെടുന്ന 504 മരുന്നുകളാണ് ജൻ ഔഷധിയായി പുറത്തിറങ്ങുക. ഹൃദ്രോഗം, ശ്വാസകോശ രോഗങ്ങൾ, പ്രമേഹം, ആമാശയ രോഗങ്ങൾ എന്നിവക്കുള്ള മരുന്നുകൾക്കാണ് മുൻഗണന.

ഡൽഹിയിലെ തെരെഞ്ഞെടുത്ത 800 മെഡിക്കൽ സ്റ്റോറുകൾ വഴിയാണ് ആദ്യ വിൽപ്പന. തുടർന്ന് പദ്ധതി രാജ്യം മുഴുവൻ വ്യാപിപ്പിക്കും. കൂടുതൽ രോഗങ്ങൾക്കുള്ള മരുന്നുകളും ജൻ ഔഷധി ബ്രാൻഡിൽ കടകളിലെത്തും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.