1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 7, 2017

തോമസുകുട്ടി ഫ്രാന്‍സിസ് (ലിവര്‍പൂള്‍): കായിക ശക്തികള്‍ അരമുറുക്കി തങളുടെ മെയ്ക്കരുത്തുമായി വന്ന്, നീണ്ട വടത്തിന്റെ ഇരുതുമ്പുകളില്‍ ബലാബലം കാട്ടിയ വികാരഭരിതമായ മുഹൂര്‍ത്തങള്‍ക്ക് ലിവര്‍പൂളിലെ Broad green International High School ന്റെ Indoor Court ല്‍ സാക്ഷിയായി. ആദരണീയനായ ജോണ്‍ മാഷിന്റെ അനുസ്മരണാര്‍ത്ഥം നടത്തപ്പെട്ട വടംവലി മല്‍സത്തില്‍, യുകെയുടെ വിവിധയിടങളിലുള്ള ശക്തരായ 10 ടീമുകള്‍ സമ്മാനിച്ച ആവേശഭരിതമായ മൂഹൂര്‍ത്തങള്‍ക്ക് സാക്ഷിയാവുകകയായിരുന്നു ചെംപടയുടെ നാടായ ലിവര്‍പൂള്‍.

വാശിയേറിയ മല്‍സരത്തില്‍ ബര്‍മിംഗ്ഹാം BCMC തങ്ങളുടെ എതിരാളിയായ കെന്റ് ടേണ്‍ബ്രിഡ്ജിനെ 2 1എന്ന സ്‌കോറിന് തോല്‍പ്പിച്ച് പ്രഥമ ജോണ്‍ മാഷ് മെമ്മോറിയല്‍ എവര്‍റോളിഗ് ട്രോഫിയില്‍ മുത്തമിട്ടു.കൂടാതെ OWL Insurance Company UK സ്‌പോണ്‍സര്‍ ചെയ്ത 1001പൗണ്ടും കരസ്ഥമാക്കി. രണ്ടാം സ്ഥാനം കരസ്ഥമാക്കിയ കെന്റ് ടേണ്‍ ബ്രിഡ്ജ് ലിവര്‍പൂള്‍ മലയാളി കമ്യൂണിറ്റി സമ്മാനിച്ച 701 പൗണ്ടും ട്രോഫിയും, മൂന്നാം സ്ഥാനം കരസ്ഥ
മാക്കിയ ഹെരിഫോര്‍ഡ് അച്ചായന്‍സ് ശ്രീ ലിജോ ജോസഫ് & ശ്രീ ഫിലിപ് മാത്യു വിസ്റ്റണ്‍ സ്‌പോണ്‍സര്‍ ചെയ്ത 401 പൗണ്ടും ട്രോഫിയും
കരസ്ഥമാക്കുകയുണ്ടായി.

കൂടാതെ നാലാം സ്ഥാനത്തേക്ക് കടന്നു വന്ന ലെസ്റ്റര്‍ ഫോക്‌സസ് 201 പൗണ്ടും ട്രോഫിയും കരസ്ഥമാക്കി. കരുത്തുറ്റ ടീമുകളിലൂടെ കടന്നു വന്ന എല്ലാ ടീം അംഗങ്ങള്‍ക്കും ജോണ്‍ മാഷിനോടുള്ള ആദരവ് സൂചകമായി മെഡലുകള്‍ സമ്മാനിച്ചു സീറോ മലബാര്‍ സഭ ലിവര്‍പൂള്‍ ഇടവക വികാരി ഫാദര്‍ ജിനോ അരീക്കാട്ട്, OWL Insurence UK യുടെ Adviser ശ്രീ മാത്യു എബ്രഹാം, ശീമതി സെലിന്‍ ജോണ്‍ എന്നിവര്‍ സമ്മാനദാനം നിര്‍വ്വഹിക്കുകയുണ്ടായി. വൂസ്റ്റര്‍ തെമ്മാഡീസ്, കെന്റ് ടേണ്‍ ബ്രിഡ്ജ്, ഹെരിഫോര്‍ഡ് അച്ചായാന്‍സ്, ലെസ്റ്റര്‍ ഫോക്‌സസ്, ബര്‍മിംഗ്ഹാം, BCMC, ബേസിംഗ് സ്റ്റോക് MCA, കോവന്ററി CKC, ഹേയ് വാര്‍ഡ്‌സ് ഹീത് ടീം, വാറിംഗ്റ്റണ്‍ വൂള്‍വ്‌സ്, വിഗന്‍ ടീം, എന്നിവര്‍ക്കൊപ്പം ആതിഥേയ ടീം ആയ ലിവര്‍പൂള്‍ ടൈഗേഴ്‌സും
ലിവര്‍പൂള്‍ ടൗണ്‍ ക്ലബും ഈ വലിയ കായിക മാമാങ്കത്തിനായി ഗോദായില്‍ അണിനിരന്നത്.

ശനിയാഴ്ച രാവിലെ 11 മണിക്ക് ചിങ്കാരമേളത്തിന്റെയും ദേശീയ പതാകകളുടെയും വര്‍ണ്ണ കൊടികളുടെയും അകമ്പടിയോടുകൂടി മല്‍സാരാര്‍ത്ഥികളായി കടന്നു വന്ന ടീമുകളുടെ നിറപ്പകിട്ടാര്‍ന്ന ഘോഷയാത്ര വര്‍ണ്ണാഭമായി നടത്തപ്പെടുകയുണ്ടായി. ഉല്‍ഘാടന വേളയില്‍ സംഘാടക സമിതിക്കുവേണ്ടി തോമസുകുട്ടി ഫ്രാന്‍സീസ് ഏവര്‍ക്കും സ്വാഗതമരുളി.
ആദരണീയനായ ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട പത്‌നി ശ്രീമതി സെലിന്‍ ജോണ്‍ ഉല്‍ഘാടന കര്‍മ്മം നിര്‍വ്വഹിക്കുകയുണ്ടായി. തുടര്‍ന്ന് ടീം അംഗങളെ പരിചപ്പെടലും ഫോട്ടോ സെഷനും നടത്തപ്പെട്ടു. ശ്രീ മാമച്ചന്‍ tSroke on Trent, Titus Joseph എന്നിവര്‍ ഈ കടുത്ത മല്‍സരങ്ങള്‍ക്കായി റഫറിമാരായി വിസിലൂതിക്കൊണ്ട് നീതിയുക്തമായ വിധി നിര്‍ണ്ണയം നടത്തി.

ശ്രീ ഡൂയി ഫിലിപ്പ് തന്റെ ചിട്ടയായ ക്രമീകരണങ്ങളിലൂടെ മല്‍സരത്തെ ആദ്യാന്ത്യം നിയന്ത്രിക്കുകയുണ്ടായി. കൂടാതെ ബിനോയ് ജോര്‍ജ്, ബിനു മൈലപ്ര, Dr നിഥിന്‍, മാത്യു അലക്‌സാണ്ടര്‍ എന്നിവര്‍ ലൈന്‍ അമ്പയര്‍മാരായി വര്‍ത്തിച്ചു. കേവലം ഒരു കടുത്ത മല്‍സരത്തിനപ്പുറം, ജോണ്‍ മാഷിന്റെ പ്രിയപ്പെട്ട ശിക്ഷ്യഗണങളുടെ കരുത്തുറ്റ പ്രകടനങളും അതിലൂടെ ഒരു  ചാരിറ്റി ഇവവന്റും കൂടിയാണ് ഈ വടംവലി മല്‍സര മഹാമഹം മലയാളി സമൂഹത്തിന് സമ്മാനിച്ചത്. അതുകൊണ്ടുതന്നെ ഈ മഹത്തായ സംരംഭത്തിന് Broad green Inter national High School മാനേജ്‌മെന്റ് ഫ്രീയായിട്ടാണ് ഈ വലിയ കായികമാമാങ്കത്തിനായി വേദി നല്‍കപ്പെട്ടത് അഭിനന്ദാര്‍ഹമാണ്.

വടംവലി മല്‍സരത്തിന്റെ ഭാഗമായി സമാഹരിക്കപ്പെട്ട ഒരു ലക്ഷം രൂപ ആദരണീയനായ ജോണ്‍ മാഷിന്റെ പേരില്‍ തിരുവനന്തപുരം ശ്രീ ചിത്തിര ക്യാന്‍സര്‍ റിസര്‍ച്ച് സെന്ററിന് നല്‍കപ്പെടുന്നു. ലിവര്‍പൂള്‍ St.Helense ല്‍നിന്നുള്ള ജോണ്‍ മാഷ് റഫറി മാത്രമായിരുന്നില്ല.നല്ലൊരു പരിശീലകന്‍
കൂടിയായിരുന്നു.തന്റെ മികവാര്‍ന്ന പരിശീലനത്തിലൂടെ യുകെ യിലെ വിവിധ ഇടങളില്‍ ഒരു ഡസനിലധികം വടം വലി ടീമുകളെ രൂപീകരിച്ചെടുക്കാന്‍ അദ്ദേഹത്തിനു കഴിഞ്ഞിരുന്നു. ജോണ്‍ മാഷിന്റെ രണ്ടാം ചരമ വാര്‍ഷികത്തിന് ശ്രാദ്ധാഞ്ജലി അര്‍പ്പിച്ചുകൊണ്ട് ലിവര്‍പൂള്‍ മലയാളി സമൂഹത്തിന്റെയും ലിവര്‍പൂള്‍ ടൈഗേഴ്‌സിന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് വാശിയേറിയ ഈ വടംവലി മല്‍സരം നടത്തപ്പട്ടത്. തോമസുകുട്ടി ഫ്രാന്‍സീസ്, ഹരികുമാര്‍ ഗോപാലന്‍, ബിജു ജോസഫ് എന്നിവരുടെ നേതൃത്വത്തില്‍ ലിവര്‍പൂളിലും പരിസര പ്രദേശങ്ങളില്‍ നിന്നുമായി ഇതിനായി തെരഞ്ഞെടുക്കപ്പെട്ട ഒരു വലിയ കമ്മിറ്റിയാണ് ഈ വലിയ സംരംഭത്തെ വിജയത്തിലെത്തിക്കാനായി യത്‌നിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.