1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 16, 2011

ലണ്ടന്‍: പെണ്‍കുട്ടികള്‍ പാവാട ധരിക്കുന്നത് ഒരു സ്‌ക്കൂള്‍ വിലക്കുന്നു. ഗ്ലൗസസ്‌റ്റെര്‍ഷൈറിലെ ട്യൂക്കസ്ബറി സ്‌ക്കൂളിലെ പെണ്‍കുട്ടികള്‍ക്കാണ് പാവാട ധരിക്കുന്നതില്‍ വിലക്കേര്‍പ്പെടുത്തുന്നത്. പാവാടധരിക്കുമ്പോള്‍ നൈറ്റ്ക്ലബിലേക്ക് പോകുന്നവരെപ്പോലെ തോന്നുന്നു എന്ന് പറഞ്ഞാണ് വിലക്കേര്‍പ്പെടുത്തിയത്.

അലസമായ വസ്ത്രങ്ങള്‍ക്ക് പകരം ട്രൗസറുകള്‍ ധരിക്കാനാണ് ഇവിടുത്തെ കുട്ടികള്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുള്ളത്. ചിലകുട്ടികളും ധരിക്കുന്ന പാവാട വളരെ ചെറുതും ബെല്‍റ്റാണെന്ന് തോന്നുന്ന മട്ടിലുള്ളതാണെന്നും പ്രധാന അധ്യാപകന്‍ ജോണ്‍റീലി പറഞ്ഞു. കൂടുതല്‍ പേരും നീളം കൂടിയ പാവാട ധരിക്കുന്നുണ്ട്. എന്നാല്‍ ചിലര്‍ ബെല്‍റ്റ് പോലെ തോന്നിക്കുന്ന പാവാട ധരിക്കുമ്പോള്‍ നൈറ്റ്ക്ലബില്‍ പോകുകയാണെന്ന് തോന്നുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തീരുമാനം രക്ഷിതാക്കളുടേയും കുട്ടികളുടേയും കൂടിയാലോചനയ്ക്കായി വിട്ടിരിക്കുകയാണ്. കൂടിയാലോചനയ്ക്കായി നല്‍കിയ സമയം കഴിഞ്ഞിട്ടും ഇതുവരെ ഒരു അഭിപ്രായം പോലും വന്നിട്ടില്ല.

ഇതുവരെ ഈ സ്‌ക്കൂളിലെ പെണ്‍കുട്ടികള്‍ക്ക് ട്രൗസറോ, പാവാടയോ ധരിക്കാമായിരുന്നു. പാവാട നിരോധന ചൂടുകാലത്ത് ഏറെ പ്രശ്‌നങ്ങളുണ്ടാക്കുമെന്നാണ് ചില കുട്ടികള്‍ പറയുന്നത്. ട്രൗസറുകള്‍ സ്ത്രീകളുടെ വസ്ത്രമല്ലെന്നും ഫാഷനല്ലെന്നുമാണ് ചിലരുടെ അഭിപ്രായം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.