1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 1, 2017

അലക്‌സ് വര്‍ഗീസ് (ലണ്ടന്‍): ജപമാല മാസത്തിന്റെ സമാപനവും സകല വിരുദ്ധരുടെ തിരുനാളും സംയുക്തമായി ലണ്ടനിലെ ഡഘനത്തുള്ള മലങ്കര കത്തോലിക്കാ ദേവാലയത്തില്‍ സംയുക്തമായി ഇന്ന് ചൊവ്വാഴ്ച (31/10/17) ആചരിക്കുന്നു. വൈകുന്നേരം 7 മണിക്ക് ജപമാല പ്രദക്ഷിണത്തോടെ തിരുകര്‍മ്മങ്ങള്‍ക്ക് ആരംഭം കുറിക്കും. ദേവാലയ പരിസരത്ത് നടത്തുന്ന ജപമാല പ്രദക്ഷിണത്തില്‍ കത്തിച്ച തിരികളും ജപമാലകളും കരങ്ങളിലേന്തി വിശ്വാസികള്‍ പങ്കു ചേരും.

തുടര്‍ന്ന് സകല വിശുദ്ധരോടുമുള്ള മദ്ധ്യസ്ഥ പ്രാര്‍ത്ഥന. അതേ തുടര്‍ന്ന് ആലോഷപൂര്‍വ്വമായ വി.കുര്‍ബാനയും സമാപന ആശീര്‍വാദവും നടക്കും. തിരുക്കര്‍മ്മങ്ങള്‍ക്ക് ഫാ.തോമസ് മുുടക്കംമൂട്ടില്‍ നേതൃത്വം നല്കും. തിരുക്കര്‍മ്മങ്ങളില്‍ സംബന്ധിച്ച് ദൈവാനുഗ്രഹം പ്രാപിക്കുന്നതിന് ഏവരേയും ക്ഷണിക്കുന്നു.

ദേവാലയ ത്തിന്റെ വിലാസം,

ST. ANNE’ S CHURCH MAR IVANIOUS CENTRE,
W00DWARD R0AD,
DAGENHAM,
RM9 4 SU.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.