1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 22, 2011

ഡയാനയുടെ മരണം സംബന്ധിച്ച കേസ് പുനപരിശോധിക്കാന്‍ ഫ്രഞ്ച് കോടതി ഒരുങ്ങുന്നതായി റിപ്പോര്‍ട്ട്. ബ്രിട്ടീഷ് സേനയിലെ ചില മുന്‍ ഉന്നത ഉദ്യോഗസ്ഥര്‍ ഡയാനയുടെ മരണവുമായി ബന്ധപ്പെട്ട ചില സുപ്രധാന രേഖകള്‍ മറച്ചു വച്ചു എന്ന വെളിപ്പെടുത്തലിന്റെ അടിസ്ഥാനത്തിലാണ് കേസ് വീണ്ടും അന്വേഷിക്കാന്‍ പോലീസ് തയ്യാറെടുക്കുന്നത്.

രേഖകള്‍ എന്തിന് അന്വേഷണ ഉദ്യോഗസ്ഥര്‍ മറച്ചു വച്ചു എന്നതാണ് സംശയത്തിനിടയാക്കിയത്. ഇതിനു പുറമേ ഡയാന തന്റെ വീട്ടുജോലിക്കാരന് അയച്ചുലവെന്ന് പറയപ്പെടുന്ന കത്തിലെ വിവരങ്ങളും സംശയത്തിനിട നല്‍കുന്നു. കത്തില്‍ തന്നെ കാറപകടത്തിലൂടെ വധിക്കാന്‍ ഭര്‍ത്താവ് ശ്രമിക്കുന്നുണ്ടെന്ന് ഡയാന വെളിപ്പെടുത്തിയിരുന്നു. ചാള്‍സ് രാജകുമാരന്‍ കാമിലയെ വിവാഹം കഴിയ്ക്കാന്‍ വേണ്ടി കാറപകടമുണ്ടാക്കി ഡയാനയെ കൊല്ലുകയായിരുന്നുവെന്ന് അക്കാലത്തു തന്നെ ആരോപണമുയര്‍ന്നിരുന്നു.

1997 ല്‍ പാരീസില്‍ വച്ച് സുഹൃത്തായ വ്യവസായിക്കൊപ്പം കാറപകടത്തില്‍ പെട്ടാണ് ഡയാന കൊല്ലപ്പെടുന്നത്. ഡയാനയുടെ മരണം പുനരന്വേഷിക്കപ്പെടുകയാണെങ്കില്‍ വിവരങ്ങള്‍ മറച്ചു വച്ച ഉന്നത ഉദ്യോഗസ്ഥരും ശിക്ഷിക്കപ്പെട്ടേക്കുമെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.