1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2016

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ നിന്ന് ലണ്ടനിലേക്ക് സോളാര്‍ ഓട്ടോയില്‍ യാത്ര ചെയ്ത് ഇന്ത്യന്‍ വംശജനായ എഞ്ചിനീയര്‍. നവീന്‍ റബേലി എന്ന ഇന്ത്യന്‍ വംശജനായ എഞ്ചിനീയറാണ് 10,000 കിലോമീറ്റര്‍ സോളാര്‍ ഓട്ടോയില്‍ സഞ്ചരിച്ചത്. ഏഷ്യന്‍ യൂറോപ്യന്‍ രാജ്യങ്ങളിലെ വാഹനങ്ങളില്‍ പുനരുപയോഗിക്കാവുന്ന ഊര്‍ജ്ജം എന്ന സാധ്യതയെക്കുറിച്ചുള്ള ബോധവത്കരണവുമായി ബന്ധപ്പെട്ടായിരുന്നു റബേലിയുടെ യാത്ര.

ബാംഗളൂരുവില്‍ നിന്ന് ഫെബ്രുവരിയില്‍ ടക് ടക് എന്ന ഓട്ടോയുമായി യാത്ര ആരംഭിച്ച മുപ്പത്തഞ്ചുകാരനായ റബേലി തിങ്കളാഴ്ച ഡോവര്‍ ഫെറി ക്രോസിംഗില്‍ തന്റെ യാത്ര പൂര്‍ത്തിയാക്കി. യാത്രക്കിടെ ഒരു മോഷണം നേരിട്ടതിനാല്‍ വിചാരിച്ചതിനേക്കാള്‍ അഞ്ച് ദിവസം വൈകിയാണ് റബേലി എത്തിയത്.

ഈ ഓട്ടോറിക്ഷ സ്വന്തമാക്കാന്‍ റബേല്ലിക്ക് 1500 ഡോളര്‍ ചിലവായി. കൂടാതെ 11,500 ഡോളര്‍ കൂടുതല്‍ ചിലവാക്കിയാണ് സോളാര്‍ ഓട്ടോ ആക്കി മാറ്റിയത്. തേജസ് എന്നായിരുന്നു റബേലി തന്റെ യാത്രക്ക് പേരിട്ടത്. പാരീസിലുള്ള റെസ്‌റ്റോറന്റിലെ ടോയ്‌ലെറ്റില്‍ പോകുമ്പോഴായിരുന്നു മോഷണം നടന്നത്.

തന്റെ പാസ്‌പോര്‍ട്ടും പേഴ്‌സും മോഷ്ടിക്കപ്പെട്ടതിനെ തുടര്‍ന്ന് റബേലി പാരീസിലെ പൊലീസുമായി ബന്ധപ്പെട്ടു. ഭാഷാ പ്രശ്‌നം ഉണ്ടായിരുന്നതിനാല്‍ പൊലീസിനെ കാര്യം പറഞ്ഞ മനസ്സിലാക്കാന്‍ പ്രയാസപ്പെട്ടെങ്കിലും യാത്രയെക്കുറിച്ച് അറിഞ്ഞപ്പോള്‍ പൊലീസ് എല്ലാ സഹായവും നല്‍കി.

ഒരാള്‍ക്ക് വേണ്ട എല്ലാ സൗകര്യങ്ങളും റബേലിയുടെ ടക് ടകില്‍ ഒരുക്കിയിരുന്നു. ബെഡും, സോളാര്‍ കുക്കറും അടക്കം സര്‍വ സന്നാഹങ്ങളോടും കൂടിയായിരുന്നു യാത്ര. ബക്കിംഗാം കൊട്ടാരം സന്ദര്‍ശിക്കുക എന്നതാണ് റബേലിയുടെ ലണ്ടനിലെ പ്രധാന പരിപാടി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.