1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 3, 2015

സ്വന്തം ലേഖകന്‍: ഡല്‍ഹിയില്‍ ബീഫ് കഴിച്ചതിന്റെ പേരില്‍ മധ്യവയസ്‌കനെ കൊന്നവര്‍ക്കെതിരെ ഇസ്ലാമിക് സ്റ്റേറ്റിന്റെ ട്വിറ്റര്‍ സന്ദേശം, കൊല നടത്തിയവരെ വകവരുത്തുമെന്ന് ഭീഷണി. ബീഫിനെതിരെ ശബ്ദമുയര്‍ത്തുന്നവര്‍ ഇനിയൊന്നു ശ്രദ്ധിച്ചോളൂ. നിങ്ങളെ വകവരുത്താന്‍ തീവ്രവാദികള്‍ പുറകിലുണ്ട് എന്നാണ് സന്ദേശം.

ബീഫ് കഴിച്ചെന്ന് ആരോപിച്ച് ദില്ലിക്കടുത്തുള്ള ദാദ്രി ഗ്രാമത്തില്‍ മധ്യവയസ്‌കനെ കൊന്നതിനുള്ള പ്രതികാരമാണ് ഐസിസ് ട്വിറ്ററില്‍ കുറിച്ചത്. കൊന്നവരെ വകവരുത്തുമെന്ന ഭീഷണിയാണ് തീവ്രവാദികള്‍ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യന്‍ മുസ്ലീംങ്ങളെ ഞങ്ങള്‍ സ്‌നേഹിക്കുന്നുവെന്നും ട്വീറ്റില്‍ പറയുന്നു.

അതേസമയം ദാദ്രിയിലെ ബിഷാഡ ഗ്രാമത്തില്‍ ബീഫ് കഴിച്ചെന്നാരോപിച്ച് മധ്യവയസ്‌കനെ കൊലപ്പെടുത്തിയ സംഭവത്തില്‍ ആറുപേര്‍ അറസ്റ്റിലായി. മറ്റ് പ്രതികള്‍ക്കായി അന്വേഷണം ശക്തമാക്കിയതായി ഗൗതം ബുദ്ധ് നഗറിലെ സീനിയര്‍ പൊലീസ് സൂപ്രണ്ട് എസ്.കിരണ്‍ അറിയിച്ചു. ചാനല്‍ ക്ലിപ്പിംഗുകളില്‍ നിന്നാണ് മറ്റുള്ളവരെ തിരിച്ചറിഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.

സംഭവത്തെ കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപ സന്ദേശം പോസ്റ്റ് ചെയ്തയാളെക്കുറിച്ചും അന്വേഷിക്കുന്നുണ്ട്. കുറ്റക്കാരനാണെന്ന് തിരിച്ചറിഞ്ഞാല്‍ ഇയാളെ അറസ്റ്റ് ചെയ്യും. സംഭവത്തെക്കുറിച്ച് സോഷ്യല്‍ മീഡിയയില്‍ അപവാദപ്രചരണം നടത്തുന്നവര്‍ക്ക് മുന്നറിയിപ്പ് കൊടുക്കാനും നടപടിയെടുക്കാനും ജില്ലാ മജിസ്‌ട്രേറ്റ് ഉത്തരവിട്ടിട്ടുണ്ട്.

അതേ സമയം,? കുടുംബത്തെ വേട്ടയാടാതെ വെറുതേ വിടണമെന്നും പറയാനുള്ളതെന്ന് പറഞ്ഞുകഴിഞ്ഞെന്നും കൊല്ലപ്പെട്ട ഇഖ്‌ലാഖിന്റെ മകന്‍ സര്‍താജ് മാദ്ധ്യമങ്ങളോട് അഭ്യര്‍ത്ഥിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.