1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 16, 2016

അനീഷ് ജോണ്‍: ഡേര്‍ബി ബാറ്റ്മിന്റ്‌റന്‍ ക്ലബ്ബിന്റെ രണ്ടാമത് ഡബിള്‍സ് ബാറ്റ്മിന്റ്‌റന്‍ ടൂര്‍ണമെന്റ് ഫെബ് 27 ന് റോള്‍സ് റോയിസ് ലെഷെര്‍ സെന്റെറില്‍ വെച്ച് നടത്തപ്പെടുന്നു . ഡേര്‍ബി ബാറ്റ്മിന്റ്‌റന്‍ ക്ലബ്ബിന്റെ ആഭിമുഖ്യത്തിലാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ക്ലബ്ബിന്റെ രണ്ടാമത് ടൂര്‍ണമെന്റ് അതിവിപുലമായ രീതിയില്‍ നടത്തുവാനുള്ള എല്ലാ സൌകര്യങ്ങളും ഒരുക്കി കഴിഞ്ഞു എന്ന് ക്ലബ് ഭാരവാഹികള്‍ 

ഉറപ്പു നല്കി

.ആവേശം നിറഞ്ഞ ഒന്നാമത് ടൂര്‍ണമെന്റ് ഏറെ ജനശ്രദ്ധ പിടിച്ചു പറ്റിയിരുന്നു എന്നത് കൊണ്ട് ഏറെ ആവേശത്തില്‍ ആണ് അംഗങ്ങള്‍ . ഇന്ന് അസോസിയേഷനുകള്‍ ഒരുമിച്ചും സൗഹൃദ കുട്ടയ്മകള്‍ കുട്ടു ചേര്‍ന്നും നിരവധി ബാറ്റ്മിന്റ്‌റന്‍ ടൂര്‍ണമെന്റ് നടത്തി വരുന്നു. ഇത്തരത്തില്‍ ഒരുമിച്ചു ചേരുന്ന ഒരു പറ്റം കായിക പ്രേമികള്‍ ആണ് ക്ലബ്ബിലെ അംഗങ്ങള്‍ . യു കെയുടെ പല ഭാഗങ്ങളില്‍ നിന്നും വളരെ എളുപ്പത്തില്‍ എത്തിച്ചേരാവുന്ന സ്ഥലമായ ഡേ ര്‍ബി റോള്‍സ് റോയിസ് ലെഷെര്‍ സെന്റെറില്‍ വെച്ച് നടത്തപ്പെടുന്നത് ഏവര്ക്കും യാത്രാ എളുപ്പമാക്കും എന്ന് പ്രത്യേകത കായിക പ്രേമികളെ ടൂര്‌ന മേന്ട്ടില്‍ എത്തിക്കും എന്ന കാര്യത്തിനു സംശയം ഇല്ല . രാവിലെ 11 മുതല്‍ വൈകിട്ടു 5 മണിവരെയാണ് ടൂര്‍ണമെന്റ് നടത്തപ്പെടുന്നത്. ആദ്യം രജിസ്റ്റര്‍ ചെയ്യപ്പെടുന്ന ഇരുപത്തി നാല് ടീമുകള്‍ക്കായിരിക്കും ടൂര്‍ണമെന്റില്‍ പക്കെടുക്കാന്‍ അവസരം ലഭിക്കുക. ഒന്നുമുതല്‍ മുന്ന് സ്ഥാനംവരെ കരസ്സ്ഥമാക്കുന്ന ടീമുകള്‍ക്ക് ക്യാഷ് അവാര്‍ഡും ട്രോഫിയും സമ്മാനിക്കും. ഒന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 300 പൌണ്ടും രണ്ടാം സ്ഥാനം കരസ്ഥമാക്കുന്ന ടീമിന് 150 പൌണ്ടും സമ്മാനിക്കും. മുന്നാം സ്ഥാനം കരസ്ഥമാക്കുന്ന ടിമിന് 50 പൌണ്ടും നല്കപ്പെടും.

ടീം ഒന്നിന് മുപ്പതു പൌണ്ട് ആണ് രെജിസ്ട്രഷന്‍ ഫീസ്.

രേജിസ്ട്രഷനും കൂടുതല്‍ വിവരങ്ങള്‍ക്കും ടൂര്‍ണമെന്റ് co ordinator
മില്‍ട്ടന്‍ ph 07878510536

ടൂര്‍ണമെന്റ് നടക്കുന്ന വിലാസം

Rolls
ROYCE LEISURE CENTER
DE24 9HY
DERBY

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.