1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 10, 2017

രാജു വേളാംകാല: ‘With God Everything is Possible’ എന്ന വിശ്വാസത്തോടെ ‘DOFE GOLD AWARD’ നേടിയ സിയാ തോമസ് എന്ന പൈലറ്റ് വിദ്യാര്‍ത്ഥിനിക്ക് ഇത് ജീവിതത്തില്‍ അപൂര്‍വ്വമായി മാത്രം ലഭിക്കുന്ന ഭാഗ്യമാണ്. സ്‌കോട്‌ലാന്‍ഡില്‍ അബര്‍ഡീനില്‍ താമസിക്കുന്ന സിയാ പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും കാട്ടിയ മികവിന്റെ അടിസ്ഥാനത്തില്‍ സിയാ തോമസിനെ തേടി DOFE പുരസ്‌ക്കാരം എത്തിയപ്പോള്‍ അത് യുകെയിലെ മലയാള സമൂഹത്തിന് കൂടിയുള്ള അംഗീകാരമായി.

മുന്‍പും പലതവണ യുകെ മലയാളി വിദ്യാര്‍ത്ഥിനികള്‍ ഈ പുരസ്‌കാരത്തിന് അര്‍ഹരായിട്ടുണ്ട്.ഇതിനു മുന്‍പും സിയാ തോമസ് ബ്രോണ്‍സ് ആന്‍ഡ് സില്‍വര്‍ അവാര്‍ഡ് നേടിയിരുന്നു. ഇക്കുറി സിയാ തോമസിന് മാത്രമായിരുന്നു അബര്‍ഡീന്‍ മലയാളി സമൂഹത്തില്‍ നിന്നും ഗോള്‍ഡ് അവാര്‍ഡ് ലഭിച്ചത്.

പത്തനംത്തിട്ട ജില്ലയില്‍ മാത്തൂര്‍ എന്ന സ്ഥലത്ത് കേശമത്ത് കുടുംബാംഗമായ തോമസ് ചെറിയാന്റെയും ഡെയ്‌സി തോമസിന്റെയും ഏക മകളാണ് സിയാ. അബര്‍ഡീന്‍ സെക്കന്ററി സ്‌കൂള്‍ വിദ്യാര്‍ത്ഥിയായ സെന്‍ തോമസ് ആണ് കുഞ്ഞനുജന്‍. മലയാളികള്‍ എവിടെ ചെന്നാലും തദ്ദേശവാസികളെ കടത്തിവെട്ടി സമ്മാനങ്ങളും അവാര്‍ഡുകളും നേടുന്നത് പുത്തരിയല്ല. ഇപ്പോഴിതാ മലയാളികള്‍ക്ക് അഭിമാനിക്കാന്‍ മറ്റൊന്ന് കൂടി ഈ കൊച്ചു മിടുക്കി ഫിലിപ്പ് രാജകുമാരന്‍ വിരമിക്കുന്നതിന് മുന്‍പ് അവാര്‍ഡ് സ്വീകരിക്കാനുള്ള ഭാഗ്യവും നേടിയെടുത്തു.

ഫിലിപ്പ് രാജകുമാരന്‍ 1956 ല്‍ ഏര്‍പ്പെടുത്തിയതാണ് ഈ പുരസ്‌കാരം. ഇപ്പോള്‍ യുവത്വത്തിന് നല്‍കുന്ന ലോകത്തെ ഏറ്റവും പ്രധാന പുരസ്‌കാരങ്ങളില്‍ ഒന്നായാണ് DOFE അവാര്‍ഡ് വിശേഷിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമാകാന്‍ സിയാ തോമസ് വളരെ സന്തോഷവതിയാണ് എന്ന് നമ്മോട് പങ്കു വയ്ക്കുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.