1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 13, 2015

സ്ട്രീറ്റില്‍ ഫുട്‌ബോള്‍ കളിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ക്ക് 100 പൗണ്ട് പിഴ ഈടാക്കുമെന്ന് ചൂണ്ടിക്കാട്ടി കൗണ്‍സിലിന്റെ കത്ത്. നോട്ടിംഗ്ഹാമിലെ സ്‌നെന്‍ടണില്‍ താമസിക്കുന്ന മാതാപിതാക്കള്‍ക്കാണ് കൗണ്‍സില്‍ കത്തെഴുതിയിരിക്കുന്നത്. ഇവിടുത്തെ തന്നെ പ്രായം ചെന്ന താമസക്കാരുടെ പരാതിയെ തുടര്‍ന്നാണ് കൗണ്‍സിലിന്റെ നടപടി.

ഹാനികരമല്ലാത്ത വിനോദം എന്ന് കുട്ടികള്‍ക്ക് തോന്നാമെങ്കിലും മറ്റുള്ളവരുടെ കണ്ണില്‍ ഇത് സാമൂഹിക വിരുദ്ധതയാണെന്ന് കൗണ്‍സില്‍ മാതാപിതാക്കള്‍ക്ക് അയച്ച കത്തില്‍ പറയുന്നു.

നാളുകളായി ഈ പ്രശ്‌നം നിലനില്‍ക്കുന്നുണ്ടെങ്കിലും പ്രായമായവരുടെ പരാതിയെ മിക്ക മാതാപിതാക്കളും കണ്ടില്ലെന്ന് നടിക്കുകയും കുട്ടികളെ തെരുവില്‍ കളിക്കാന്‍ അനുവദിക്കുകയുമായിരുന്നു. ഫുട്‌ബോള്‍ വന്ന് ജനല്‍ചില്ലിലും കതകിലും ഇടിക്കുമ്പോള്‍ ഹൃദയാഘാതം ഉണ്ടാകുന്നത് പോലെയാണെന്നാണ് വൃദ്ധരില്‍ ഒരാള്‍ പറയുന്നത്. കുട്ടികള്‍ ബഹളം വെയ്ക്കുകയും മതില്‍ ചാടുകയും കാറുകളുടെ മുകളിലൂടെ പന്തടിക്കുകയുമൊക്കെ ചെയ്യുന്നത് പ്രായമായവരുടെ സമാധാനപരമായ ജീവിതത്തിന് തടസ്സമാണെന്ന് ഇവര്‍ പറയുന്നു.

എന്നാല്‍, ഇപ്പോള്‍ സമാധാനം നഷ്ടപ്പെടുന്നു എന്ന് പരാതിപ്പെടുന്ന വയോധികര്‍ ചെറുപ്പ കാലത്ത് ഇതൊക്കെ തന്നെയല്ലേ ചെയ്തിരുന്നത് എന്നാണ് ചെറുപ്പക്കാരുടെ മറുചോദ്യം. എന്തായാലും കൗണ്‍സില്‍ നൂറു പൗണ്ട് പിഴി ഈടാക്കുമന്ന് അറിയിപ്പ് പുറപ്പെടുവിച്ചതോടെ പുതിയ മൈതാനങ്ങള്‍ തേടുകയാണ് ഫുട്‌ബോള്‍ പ്രേമികളായ കുട്ടികള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.