1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 29, 2017

 

ലണ്ടന്‍ ഹിന്ദു ഐക്യവേദി: ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ മീനഭരണി മഹോത്സവം ദേവി ഉപാസനയുടെ പൂര്‍ണതയില്‍ ആഘോഷിച്ചു. ഹൈന്ദവാചാര രഹസ്യങ്ങളെ പുതുതലമുറക്കും പകര്‍ന്നു നല്‍കുന്നതിനും അതിനോടൊപ്പം തന്നെ പ്രവാസജീവിതത്തിലും നാടിന്റെ നന്മയും ആഘോഷിക്കുന്നതോടൊപ്പം എല്ലാ ഹൈന്ദവ വിശ്വാസികള്‍ക്കും ഇതെല്ലം തന്നെ സന്തോഷം നല്‍കുന്നു

ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ ഭജന സംഘത്തിന്റെ അഷ്ടോത്തരാര്‍ച്ചന ഭഗവല്‍ പാദങ്ങളില്‍ സമര്‍പ്പിച്ചു കൊണ്ടാണ് മീന ഭരണി മഹോത്സവത്തിന് തുടക്കം കുറിച്ചത് .പിന്നീട് ഭഗവത് പാദങ്ങളില്‍ ഗാനാര്‍ച്ചനയായി ലണ്ടന്‍ ഹിന്ദു ഐക്യവേദി കുരുന്നുകളുടെ ഭജനയായിരുന്നു .കുട്ടിക്കാലത്തു സന്ധ്യനേരത്ത് മുത്തശ്ശിയുടെയും അമ്മയുടെയും മടിയിലിരുന്ന് നിലവിളക്കിന്റെ മുന്‍പില്‍ ഭഗവത് നാമങ്ങള്‍ ഉരുവിട്ട ഓര്‍മ്മകളായിരുന്നു കുട്ടികളുടെ ഭജനയിലൂടെ സാധ്യമായത് .പുതുതലമുറക്കും ഈശ്വരഭജനത്തിന്റെ നല്‍വഴികള്‍ തുറന്നു കൊടുക്കുകയാണ് ഇതിലൂടെ ലണ്ടന്‍ ഹിന്ദു ഐക്യവേദിയുടെ സംഘാടകര്‍ ലക്ഷ്യം വയ്ക്കുന്നതും.തുടര്‍ന്ന് ശ്രീ സദാ ദിവാകരനും സന്തോഷ് ക്രോയ്‌ഡോണും നേതൃത്വം നല്‍കിയ മുതിര്‍ന്നവരുടെ ഭജനയും അരങ്ങേറി അവരോടൊപ്പം തന്നെ കെന്റ് ഹിന്ദു സമാജത്തില്‍ നിന്നുള്ള ശ്രീ മിഥുന്‍ മോഹന്റെ സാന്നിധ്യം ശ്രദ്ധേയമായിരുന്നു . പിന്നീട് സര്‍വൈശ്വര്യ പൂജയും ഉണ്ടായിരുന്നു.ദേവി ഉപാസന എല്ലാവര്ക്കും സാധ്യമായത് എന്ന രീതിയില്‍ ആയിരുന്നു സര്‍വൈശ്വര്യ പൂജ നടന്നത്.ലളിതകമലത്തിലെ ലളിതാപരമേശ്വരി രൂപത്തെ ധ്യാനിച്ച് മന്ത്രാര്‍ച്ചന നടത്തി, സര്‍വ്വപാപങ്ങളെയും ദേവി സമക്ഷം അര്‍പ്പിച്ചപ്പോള്‍ ഭക്തര്‍ക്ക് ദേവി ദര്‍ശന സായൂജ്യം തന്നെ ലഭിച്ചു .പൂജയുടെ അവസാനത്തില്‍ വെസ്റ്റ് മിനിസ്റ്ററില്‍ ഉണ്ടായ ഭീകരാക്രമണത്തില്‍ മരിക്കുകയും പരുക്കേല്‍ക്കുകയും ചെയ്തവര്‍ക്കായിട്ടുള്ള പ്രത്യേക പൂജയും പ്രാര്‍ത്ഥനയും നടന്നു .യുഗങ്ങള്‍ക്ക് മുന്‍പുതന്നെ ലോകത്തില്‍ സമാധാനം നല്‍കണമെന്ന പ്രാര്‍ത്ഥന ഈ ലോകത്തിനു സമ്മാനിച്ച ഹൈന്ദവ സംസ്‌കാര വിശ്വാസികള്‍ ഒന്നായി ചേര്‍ന്ന് ഓം ലോകസമസ്താഃ സുഖിനോഭവന്തു എന്നു ഉറക്കെ ചൊല്ലി .തുടര്‍ന്ന് മുരളി അയ്യരുടെ നേതൃത്വത്തില്‍ ദീപാരാധനയും അതിനു ശേഷം അന്നദാനവും നടന്നു.

മീനഭരണി മഹോത്സവം ഇത്രയധികം വിജയകരമാക്കിത്തീര്‍ത്ത എല്ലാ സത്ജനങ്ങള്‍ക്കും ലണ്ടന്‍ ഹിന്ദു ഐക്യവേദി ചെയര്മാന് ശ്രീ തെക്കുംമുറി ഹരിദാസ് പ്രത്യേക നന്ദി ഭഗവത് നാമത്തില്‍ രേഖപ്പെടുത്തി.അടുത്ത മാസത്തെ സത്‌സംഗം 29/04 / 2016 നു വിഷു ആഘോഷമായി നടത്തുമെന്ന് സംഘടകര്‍ അറിയിച്ചുs

കുടുതല്‍വിവരങ്ങള്‍ക്കും…പങ്കെടുക്കുന്നതിനുമായി,

07828137478, 07519135993, 07932635935.

Date: 25/03/2017
Venue Details: West Thornton Communtiy Cetnre
731735, London Road, Thornton Heath, Croydon. CR76AU

Email: londonhinduaikyavedi@gmail.com
Facebook.com/londonhinduaikyavedi

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.