1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 25, 2017

ജോര്‍ജ് മാത്യു: ദൈവഭയമുള്ള തലമുറ വളര്‍ന്ന് വരേണ്ടത് സഭയ്ക്കും സമൂഹത്തിനും പുതിയ കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് ഡല്‍ഹി ഭദ്രാസനാധിപന്‍ യൂഹാനോന്‍ മാര്‍ ഡീമിത്രിയോസ്. മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസന യൂത്ത് ക്യാമ്പ് ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പുതിയ മാനവീകരണത്തിനായി സൃഷ്ടാവിന്റെ അടുത്തേക്ക് മടങ്ങുന്നതിന്റെ ആവശ്യകതയും തിരുമേനി ചൂണ്ടിക്കാട്ടി.

ഭദ്രാസന വൈസ് പ്രസിഡന്റ് ഡോ. ഫാ. നൈനാന്‍ വി. ജോര്‍ജ് അധ്യക്ഷത വഹിച്ചു. ഭദ്രാസന സെക്രട്ടറി ഫാ. ഹാപ്പി ജേക്കബ്, ഫാ. സുജിത്ത് തോമസ്, ഫാ. വര്‍ഗീസ് ജോണ്‍, ഡോ. ദിലീപ് ജേക്കബ്, റോയി രാജു എന്നിവര്‍ പ്രസംഗിച്ചു. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന ക്യാമ്പില്‍ നൂറിലധികം യുവജനങ്ങള്‍ പങ്കെടുക്കുന്നു. ഗ്രൂപ്പ് ചര്‍ച്ചകളും, ഡിബേറ്റുകളും കായിക മത്സരങ്ങളും കലാപരിപാടികളും കോണ്‍ഫറന്‍സിനെ ആകര്‍ഷകമാക്കുന്നു. ഈ മാസം 27ന് ക്യാമ്പ് സമാപിക്കും.

നാളെ 25ന് വൈകീട്ട് 6 മണിക്ക് ആരംഭിക്കുന്ന ഭദ്രാസന ഫാമിലി കോണ്‍ഫറന്‍സിന്റെ ഔപചാരികമായ ഉത്ഘാടന സമ്മേളനത്തില്‍ യുകെ, യൂറോപ്പ്, ആഫ്രിക്ക ഭദ്രാസനാധിപനും ചെങ്ങന്നൂര്‍ ഭദ്രാസന സഹായ മെത്രാപ്പോലീത്തായുമായ ഡോ. മാത്യൂസ് മാര്‍ തിമോത്തിയോസ് അധ്യക്ഷത വഹിക്കും.

കാരല്‍ തോമസ്, ജിറ്റീന വര്‍ഗീസ്, റോബിന്‍ തോമസ്, ബെന്‍സണ്‍ രാജു, ജിന്‍സി ജോസ്, മെര്‍ലിന്‍ സാം, വര്‍ഗീസ് ബാബു, നീതു വര്‍ഗീസ്, അമല്‍ അലക്‌സ് എന്നിവര്‍ യൂത്ത് കോണ്‍ഫറന്‍സിന് നേതൃത്വം നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.