1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 21, 2019

Alex Varghese (ഷെഫീല്‍ഡ്: സീറോ മലങ്കര കത്തോലിക്കാ സഭയുടെ പുനരൈക്യ ശില്പിപിയായ മാര്‍ ഈവാനിയോസ് മെത്രാപ്പോലീത്തയുടെ ഓര്‍മ തിരുനാളിനോടനുബന്ധിച്ച് തീര്‍ത്ഥാടന പദയാത്രയും അനുസ്മരണ സമ്മേളനവും ജൂലൈ 21 ന് ഞായറാഴ്ച ഷെഫീല്‍ഡില്‍ വച്ച് നടക്കും.

ഷെഫീല്‍ഡ് സെന്റ്. പീറ്റേഴ്‌സ് മലങ്കര കത്തോലിക്കാ മിഷനും മലങ്കര കത്തോലിക് യൂത്ത് മൂവ്‌മെന്റും (എം.സി.വൈ.എം) സംയുക്തമായിട്ടാണ് തീര്‍ത്ഥാടന പദയാത്രയ്ക്ക് നേതൃത്വം നല്‍കുന്നത്.

ജൂലൈ 21 ന് ഞായറാഴ്ച ഉച്ചകഴിഞ്ഞ് 2 മണിക്ക് ഷെഫീല്‍ഡ് സെന്റ്.തോമസ് മൂര്‍ ദേവാലയത്തില്‍ നിന്നും ആരംഭിച്ച് തീര്‍ത്ഥാടന പദയാത്ര സെന്റ്. പാട്രിക് ദേവാലയത്തിച്ചേര്‍ന്നതിന് ശേഷം വി.കുര്‍ബ്ബാനയും അതിനെ തുടര്‍ന്ന് അനുസ്മരണ സമ്മേളനവും, നേര്‍ച്ച വിളമ്പും നടത്തപ്പെടുന്നു.

തിരുക്കര്‍മ്മങ്ങള്‍ക്ക് ചാപ്ലയിന്‍ റവ. ഫാ. രഞ്ജിത്ത് മഠത്തിറമ്പില്‍, റവ.ഫാ. ജോണ്‍സണ്‍ മനയില്‍ തുടങ്ങിയവര്‍ നേതൃത്വം കൊടുക്കും. തീര്‍ത്ഥാടന പദയാത്രയിലും തിരുക്കര്‍മ്മങ്ങളിലും അനുസ്മരണ സമ്മേളനത്തിലും പങ്കുകൊള്ളുവാന്‍ എല്ലാ വിശ്വാസികളെയും സ്വാഗതം ചെയ്തു കൊള്ളുന്നതായി ഭാരവാഹികള്‍ അറിയിച്ചു.

പദയാത്ര ആരംഭിക്കുന്ന ദേവാലയത്തിന്റെ വിലാസം:

St. Thomas Church,
S5 9NB

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.