1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 2, 2011


സ്റ്റീവനേജില്‍ ഏപ്രില്‍ 30 ന് നജ്‌റാന്‍ സംഗമം സംഘടിപ്പിക്കുന്നു. സൗദി അറേബ്യയിലെ നജ്‌റാലില്‍ താമസിച്ചിരുന്ന മലയാളികളുടെ കൂട്ടായ്മയാണ് നജ്‌റാല്‍ . സംഗമപരിപാടികള്‍ ചര്‍ച്ച ചെയ്യാന്‍ കഴിഞ്ഞദിവസം യോഗം ചേര്‍ന്നിരുന്നു. യോഗത്തില്‍ മാഞ്ചസ്റ്ററില്‍ മുങ്ങിമരിച്ച പ്രിന്‍സ് ആല്‍വിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തി.

പ്രിന്‍സിന്റെ പിതാവ് ആല്‍വിനെ ഫോണില്‍ ബന്ധപ്പെട്ട് നജ്‌റാന്‍ സംഗമം പ്രതിനിധികള്‍ അനുശോചനമറിയിച്ചു. ആല്‍വിനും ഭാര്യ ജോളിയും കുറേക്കാലം സൗദി അറേബ്യയിലെ നജ്‌റാനില്‍ താമസിച്ചിരുന്നു.

നജ്‌റാന്‍ സംഗമത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്നവര്‍ ഉടന്‍ പേര് രജിസ്റ്റര്‍ ചെയ്യണമെന്ന് ചീഫ് ഓര്‍ഗനൈസര്‍ ജോസ് ആന്റണി അറിയിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്ക് : രജിസ്‌ട്രേഷന് ജോസ് ആന്റണി ( 07525822268) , തങ്കച്ചന്‍ ഫിലിപ്പ് (07533298757) , മിന്‍സി ജോജി (07832129459)

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.