1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 17, 2017

സ്വന്തം ലേഖകന്‍: നടന്‍ ധനുഷിന്റെ ഹോളിവുഡ് അരങ്ങേറ്റ ചിത്രത്തിന്റെ ലൊക്കേഷന്‍ ദൃശ്യങ്ങള്‍ പുറത്തായി. ധനുഷിന്റെ ഹോളിവുഡിലെ ആദ്യ ചിത്രമായ ദി എക്‌സ്ട്രാ ഓര്‍ഡിനറി ജേണി ഓഫ് ദി ഫക്കീറിന്റെ ലൊക്കേഷന്‍ ചിത്രങ്ങളാണ് പുറത്തായത്.

മുംബൈയിലെ ലൊക്കേഷനില്‍ നിന്നുള്ള ചിത്രങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമായിരിക്കുന്നത്. കെന്‍ സ്‌കോട്ട് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ മറ്റ് ലൊക്കേഷനുകള്‍ ബ്രസ്സല്‍സും റോമുമാണ്. റൊമെയ്ന്‍ പ്യൂര്‍ട്ടോലസിന്റെ ഇതേ പേരിലുള്ള വിഖ്യാത നോവലിന്റെ ചലച്ചിത്രാവിഷ്‌കാരമാണ് ചിത്രം.

അജാതശത്രു റാത്തോഡ് എന്ന ഫക്കീര്‍ തനിക്ക് അമാനുഷിക കഴിവുകളുണ്ടെന്ന് ഗ്രാമവാസികളെ പറഞ്ഞ് ധരിപ്പിച്ച് പാരിസിലേയ്ക്ക് പറക്കാന്‍ ശ്രമിക്കുന്നതാണ് സിനിമയുടെ ഇതിവൃത്തം. 2002ല്‍ തുള്ളുവതോ ഇളമൈ എന്ന ചിത്രത്തിലൂടെ സിനിമാ ലോകത്തെത്തിയ ധനുഷ് ഈയിടെ അഭിനയ ജീവിതത്തിന്റെ 15 ആം വാര്‍ഷികം ആഘോഷിച്ചിരുന്നു.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.