1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2015

സാബു ചുണ്ടങ്കാട്ടില്‍: കേരളാ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയുടെ മണ്ഡലത്തില്‍ നിന്ന് കുടിയേറിയവര്‍ ഒത്തുകൂടുന്ന സംഗമത്തിന്റെ ഉദ്ഘാടനം വെബ് കാസ്റ്റിങ്ങിലൂടെ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി നിര്‍വഹിക്കുന്നു. വാകത്താനം, പാമ്പാടി, മീനടം, മണര്‍ക്കാട്, പുതുപ്പള്ളി, പനച്ചിക്കാട് പഞ്ചായത്തുകളിലുള്ളവരാണ് സംഗമത്തിന് ബ്രിസ്റ്റോളില്‍ ഒത്തുചേരുന്നത്.

എല്ലാവര്‍ക്കും പ്രഭാത ഭക്ഷണം ഒരുക്കിയിരിക്കുന്നു. രാവിലെ 9.30 മുതല്‍ രജിസ്‌റ്റ്രേഷനും 10 മുതല്‍ പൊതുസമ്മേളനവും തുടര്‍ന്ന് കലാപരിപാടികളും നടക്കും. നാടന്‍ പന്തുകളി, വടംവലി, ബിജു തമ്പി സ്റ്റ്രാഫോര്‍ഡ് നയിക്കുന്ന ശ്രുതി വൊയ്‌സിന്റെ അതിമനോഹരമായ ഗാനമേളയും തുടര്‍ന്ന് സ്‌നേഹ വിരുന്നും ഉണ്ടായിരിക്കുന്നതാണ്.

സമ്മേളനത്തില്‍ നേരിട്ടു വരാന്‍ കഴിയാത്തവര്‍ക്കാണ് സ്‌പോട്ട് ടിവിയുമായി സഹകരിച്ചു വെബ് കാസ്റ്റിങ്ങ് ഒരുക്കിയിരിക്കുന്നത്. വെബ് അഡ്രസ് www.spottv.in.

സമ്മേളനത്തിന്റെ വിജയത്തിനായി റോണി എബ്രഹാം ജനറല്‍ കണ്‍വീനര്‍ ആയും എബ്രഹാം കുര്യന്‍(സജി) സ്വാഗത സംഘം കണ്‍വീനര്‍ ആയും എബ്രഹാം ജോസഫ് കള്‍ച്ചറല്‍ പ്രോഗ്രാം കണ്‍വീനര്‍ ആയും ജെയിന്‍ കുര്യോക്കാസ് കായിക മത്സര കണ്‍വീനര്‍ ആയും സണ്ണി മാത്യു ഫിനാന്‍സ് & ഫുഡ് കണ്‍വീനര്‍ ആയും പ്രവര്‍ത്തിക്കുന്നു. ഇതിനു പുറമേ വിവിധ ഏരിയ കണ്‍വീനര്‍മാരായി ബിജു തമ്പി (സ്ട്രാഫോര്‍ഡ്), അനില്‍ മര്‍ക്കോസ് (ലസ്റ്റര്‍), ജോര്‍ജ് ജോണ്‍ (കവന്റ്രി), ജിത്തു രാജ് ജോയ് (നോര്‍താണ്‍സ്റ്റണ്‍), മാതുകുട്ടി (ബ്രിസ്റ്റന്‍), ബിജു ജോണ്‍ (ഇപ്‌സ്വിച്ച്), ബ്ലെസ്സന്‍ (ബെസില്‍ട്ടണ്‍), ലിജു ജോര്‍ജ് (പോര്‍ട്‌സ്മൗത്ത്), തുടങ്ങിയവര്‍ പ്രവര്‍ത്തിച്ചു വരുന്നു.

ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കാനും സുഹൃത്തുക്കളോടൊപ്പം ഒരു നല്ല ദിവസം ചെലവഴിക്കാനും എല്ലാ പുതുപ്പള്ളി മണ്ഡല, സമീപ പ്രദേശ നിവാസികളേയും ഇവിടെ നിന്ന് വിവാഹം കഴിച്ചു പോയവരേയും സ്വാഗതം ചെയ്യുന്നു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക, റോണി എബ്രഹാം (07886997251). കലാപരിപാടികളില്‍ പങ്കെടുക്കാന്‍ എബ്രഹാം ജോസെഫ് (07846869098)

വേദിയുടെ വിലാസം,

Bristol,
St. John’s Church Hall,
Lodge Causeway,
Fish Ponda,
Bristol,
BS16 3QG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.