1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 22, 2016

അലക്‌സ് വര്‍ഗീസ്: നാടിന്റെ ആദരം ഏറ്റുവാങ്ങി അസ്സിച്ചേട്ടന്‍..മാഞ്ചസ്റ്ററിന്റെ റിമിയായി നിക്കി..വ്യത്യസ്ഥനാം പാപ്പയായി സണ്ണി ആന്റണി..എംഎംസിഎ ക്രിസ്തുമസ് പുതുവത്സരആഘോഷം അവിസ്മരണീയമായി. മാഞ്ചസ്റ്റര്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം പ്രതികൂലകാലാവസ്ഥയിലും വന്‍ജനാവലിയുടെ സാനിധ്യത്തില്‍ യുക്മയുടെ പ്രിയങ്കരനായ ദേശീയ അധ്യക്ഷന്‍ ശ്രീ. ഫ്രാന്‍സീസ് മാത്യൂ കവളക്കാട്ട് ഉദ്ഘാടനം ചെയ്തു. എം.എം.സി.എയുടെ ജനപ്രിയ നായകന്‍ ശ്രീ. ജോബി മാത്യു അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനറല്‍ സെക്രട്ടറി അലക്‌സ് വര്‍ഗ്ഗീസ് സ്വാഗതം ആശംസിച്ചു. ക്രിസ്തുമസ് കരോള്‍ ഗാനാലാപനത്തോടെ ആരംഭിച്ച ചടങ്ങിന് പ്രശസ്ത ടി.വി റേഡിയോ അവതാരകരും റേഡിയോ ജോക്കികളുമായ അഖില്‍ ജോര്‍ജ്, ഷെല്‍മ തോമസ് എന്നിവരുടെ ഉജ്ജ്വല അവതരണം കാണികളുടെ ശ്രദ്ധ പിടിച്ചുപറ്റി. ആങ്കറിങ്ങില്‍ അഖില്‍ ഷെല്‍മ ജോഡികളെ വെല്ലാന്‍ മറ്റാരുമില്ലെന്ന് അവര്‍ തെളിയിച്ചു.

അസ്സിച്ചേട്ടന്‍ നിലവിളക്ക് കൊളുത്തി യോഗം ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് എംഎംസിഎയുടെ പുതിയ ലോഗോയുടെ അനാച്ഛാദനവും അസോസിയേഷന്റെ ഈ വര്‍ഷത്തെ കലണ്ടറിന്റെ പ്രകാശനവും അദ്ദേഹം നിര്‍വ്വഹിച്ചു. മാഞ്ചസ്റ്റര്‍ മലയാളികളുടെ ഏറ്റവും വലിയ പ്രസ്ഥാനമായ എം.എം.സി.എയുടെ പ്രസിഡന്റ് ശ്രീ, ജോബി മാത്യൂ പൊന്നാടയണിയിച്ച് അസ്സിച്ചേട്ടനെ ആദരിച്ചു. തന്നോട് കാണിച്ച സ്‌നേഹത്തിന് നന്ദി പ്രകടിപ്പിച്ചു കൊണ്ട്, ക്രിസ്തുമസ് സന്ദേശം നല്‍കിയും, യുക്മയുടെ ഭാവി പ്രവര്‍ത്തനങ്ങളെ കുറിച്ചും അസ്സിച്ചേട്ടന്‍ സംസാരിച്ചു. ഷീസോബി യോഗത്തിന് നന്ദി പ്രകാശിപ്പിച്ചു. സീറോ മലബാര്‍ ഷ്രൂസ്ബറി ചാപ്ലിയന്‍ റവ. ഡോ.ലോനപ്പന്‍ അരങ്ങാശേരി എത്തിച്ചേര്‍ന്നത് ആഘോഷപരിപാടികള്‍ക്ക് അനുഗ്രഹദായകമായി.

തുടര്‍ന്ന് വിശിഷ്ടാതിഥിയായി പ്രത്യേക ക്ഷണം സ്വീകരിച്ച് എത്തിച്ചേര്‍ന്ന സാന്താക്ലോസ് ഹാളിനെ ഇളക്കി മറിച്ചു. സാന്തായുടെ ഭാഷ അറിയാവുന്ന റോയ് ജോര്‍ജ് കാണികള്‍ക്ക് സാന്തായുടെ ക്രിസ്തുമസ് സന്ദേശം പരിഭാഷപ്പെടുത്തി. തുടര്‍ന്ന് സാന്തായും അന്നേദിവസം പിറന്നാള്‍ ആഘോഷിച്ചവരും ചേര്‍ന്ന് ക്രിസ്തുമസ് കേക്ക് മുറിച്ച് സന്തോഷം പങ്കിട്ടു.

പിന്നീട് കള്‍ച്ചറല്‍ കോഡിനേറ്റര്‍മാരായ ജനീഷ് കുരുവിള, സുമ ലിജോ എന്നിവര്‍ അണിയിച്ചൊരുക്കിയ വിവിധ കലാപരിപാടികള്‍ കാണികള്‍ക്ക് കണ്ണിനും കാതിനും കുളിര്‍മയേകി. എം.എം.സി.എ ഡാന്‍സ് സ്‌ക്കൂളിലെ കുട്ടികളും അസോസിയേഷനിലെ മറ്റ് കുട്ടികളുടേയും മുതിര്‍ന്നവരുടേയും പരിപാടികള്‍ തികച്ചും വ്യത്യസ്തത പുലര്‍ത്തുന്നതായിരുന്നു. പതിവ് കലാപരിപാടികളില്‍ നിന്നും വ്യത്യസ്തമായി ഫാമിലി എന്റര്‍ടൈന്‍മെന്റ് ആയിട്ടുള്ള പരിപാടികള്‍ എല്ലാ പ്രായത്തിലുമുള്ള കാണികള്‍ ആസ്വദിച്ചു.കലാപരിപാടികള്‍ക്ക് ശേഷം നടന്ന സമ്മാനദാനചടങ്ങില്‍ ജി.സി.എസ്.ഇ ഗ്രാമര്‍ സ്‌ക്കൂള്‍, ശിശുദിനാഘോഷ മത്സരത്തിലെയും, ക്രിസ്തുമസ് ട്രീ ആന്‍ഡ് ഡെക്കറേഷന്‍ മത്സരവിജയികള്‍ക്കും സമ്മാനങ്ങള്‍ വിതരണം ചെയ്തു. മുന്‍ പ്രസിഡന്റുമാരായ ശ്രീ. റെജി മഠത്തിലേട്ട്, ശ്രീ കെ.കെ ഉതുപ്പ്, ശ്രീ മനോജ് സെബാസ്റ്റ്യന്‍, പ്രസിഡന്റ് ജോബി മാത്യൂ, വൈസ് പ്രസിഡന്റ് ഹരികുമാര്‍. പി. കെ, ട്രഷറര്‍ സിബി മാത്യൂ തുടങ്ങിയവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജി.സി.എസ്.ഇ പരീക്ഷയില്‍ ഏറ്റവും കൂടുതല്‍ മാര്‍ക്കില്‍ വിജയിച്ച ജയ്ഡ മഠത്തിലേട്ടി്‌ന് വേണ്ടി പിതാവ് റെജി മഠത്തിലേട്ട് ഉതുപ്പ് കെ. കെ യില്‍ നിന്നും ഉപഹാരം ഏറ്റുവാങ്ങി.

തുടര്‍ന്ന് എം.എം.സി.എയുടെ അനുഗ്രഹീത കലാകാരന്‍മാര്‍ അണിനിരന്ന ഗാനമേള സദസിന് ന്യൂ ഇയര്‍ സമ്മാനമായി. റോയ് മാത്യൂ , മിന്റോ ആന്റണി, ജനീഷ് കുരുവിള , സോബി ബാബു, ജിനി ജോസ്, ഷീ സോബി, പ്രീത മിന്റോ, സെഫന്യ ജിങ്കി, ഇസബെല്‍ മിന്റോ, ജെയ്‌സ് ബൈജു, സില്ല സാബു എന്നിവരുടെ കൂടെ ചെയിന്‍ സോങ്ങുമായി എത്തിയ നിക്കി ഷിജി എന്ന കൊച്ചുകലാകാരി വേദിയില്‍ നിന്നും സദസ്സിലേക്കിറങ്ങി കാണികളെ ഇളക്കി മറിച്ചു.

തുടര്‍ന്ന് കലവറ കാറ്ററിങ്, സാല്‍ഫോര്‍ഡ് തയ്യാറാക്കിയ സ്വാദേറിയ ക്രിസ്തുമസ് ഡിന്നറും കഴിഞ്ഞ് തികച്ചും സന്തോഷത്തോടും സംതൃപ്തിയോടെയുമാണ് എല്ലാവരും വളരെ വൈകി വീട്ടിലേക്ക് മടങ്ങിയത്.

ജോബി മാത്യൂവിന്റെ നേതൃത്വത്തില്‍ ഹരികുമാര്‍ .പി.കെ, ആഷന്‍ പോള്‍, സിബി മാത്യൂ, സാബു പുന്നൂസ്, ഷീ സോബി, മോനച്ചന്‍ ആന്റണി, ഹരികുമാര്‍ കെവി, ബോബി ചെറിയാന്‍, ജയ്‌സന്‍ ജോബി, മനോജ് സെബാസ്റ്റ്യന്‍ എന്നിവര്‍ പരിപാടികള്‍ക്ക് നേതൃത്വം നല്‍കി. ക്രിസ്തുമസ് പുതുവത്സര ആഘോഷം വന്‍ വിജയമാക്കി തീര്‍ത്തതിന് എല്ലാ എംഎംസിഎ അംഗങ്ങള്‍ക്കും ടീം എംഎംസിഎയുടെ നന്ദി സെക്രട്ടറി അലക്‌സി വര്‍ഗ്ഗീസ് അറിയിച്ചു.

photos.google.com/share/AF1QipM_wptkYCvTsP7JDi6ZNOkLaOV7zwpm7XdCN6rYss7JiIVspClMqhtQih5iAAZqw

photos.google.com/share/AF1QipN7H2eGM2ydEODpdpfynH61TXv502kM9tLmDZvHhgN_PpFubZSvLrFFTxiREvcZ0g</p>

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.