1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2011

ലണ്ടന്‍: നികുതിസേവന മേഖലയില്‍ സര്‍ക്കാര്‍ കൊണ്ടുവരാനുദ്ദേശിക്കുന്ന മാറ്റങ്ങള്‍ കുട്ടികളുള്ള കുടുംബങ്ങളെ കടുത്ത സാമ്പത്തികബുദ്ധിമുട്ടിലേക്ക് എടുത്തെറിയുമെന്ന് ‘ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഫിസ്‌കല്‍ സ്റ്റഡീസ്’ (ഐ.എഫ്.എസ്) നടത്തിയ പഠനങ്ങള്‍ സൂചിപ്പിക്കുന്നു. കുറഞ്ഞത് 750,000 ആളുകള്‍ക്കുകൂടി അധികബാധ്യത വരുത്തുന്നതാണ് പരിഷ്‌ക്കരണമെന്നും ഐ.എഫ്.എസ് കണക്കുകള്‍ സൂചിപ്പിക്കുന്നു.

പെന്‍ഷന്‍ ആനുകൂല്യം ലഭിക്കുന്ന വ്യക്തികളെക്കാളും നികതിപരിഷ്‌ക്കരണം ഏറ്റവുമധികം ബാധിക്കുക കുട്ടികളുള്ള കുടുംബങ്ങളെയാകും. നിലവില്‍ 45,000 പൗണ്ടിനടുത്ത് വരുമാനമുള്ളവര്‍ക്ക് അതിന്റെ 4 ശതമാനം പുതിയ നികുതിവഴി നഷ്ട്ടപ്പെടുമെന്നും ഐ.എഫ്.എസ് ചൂണ്ടിക്കാട്ടുന്നു.

പരിഷ്‌ക്കാരങ്ങള്‍ സാധാരണ കുടുംബത്തിന്റെ ബജറ്റില്‍ 200 പൗണ്ടിന്റെയെങ്കിലും മാറ്റമുണ്ടാക്കും. അതിനിടെ സര്‍ക്കാര്‍ പ്രഖ്യാപിച്ച കമ്മി കുറയ്ക്കല്‍ പദ്ധതിയില്‍ നിന്നും പിന്നോട്ടുപോകാനാവില്ലെന്ന് ചാന്‍സലര്‍ ജോര്‍ജ് ഓസ്‌ബോണ്‍ പറഞ്ഞു.

കടുത്ത സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഇതല്ലാതെ മറ്റൊരു പോംവഴിയില്ലെന്നും ഓസ്‌ബോണ്‍ പറഞ്ഞു. എന്നാല്‍ അപ്രതീക്ഷിതമായുള്ള ഈ സാമ്പത്തികനീക്കം സ്വീകരിക്കാനാകില്ലെന്ന് മറ്റൊരു ചാന്‍സലറായ എഡ് ബാള്‍സ് പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.