1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 12, 2015

സ്വന്തം ലേഖകന്‍: നിശബ്ദനായി വീണ്ടും മരണമെത്തി, വൃക്ക മാറ്റിവക്കല്‍ ശസ്ത്രക്രിയക്ക് നാട്ടിലെത്തിയ ഗ്ലാസ്‌ഗോ നിവാസിയായ മലയാളി നഴ്‌സ് മരണമടഞ്ഞു. വൃക്ക സംബന്ധിയായ അസുഖത്തെ തുടര്‍ന്ന് ചികിത്സക്കായി നാട്ടിലേക്കു പോയ കോട്ടയം ഈരാറ്റുപേട്ട പുല്ലാട്ട് സ്വദേശി ജെസി നോബിളാണ് മരിച്ചത്. 52 വയസായിരുന്നു.

ഗ്ലാസ്‌ഗോയില്‍ സ്‌റ്റോബ്ഹില്‍ എന്‍.എച്ച്.എസ്. ഹോസ്പിറ്റലില്‍ നഴ്‌സായി ജോലി ചെയ്യുകയായിരുന്ന ജെസി കഴിഞ്ഞ രണ്ടു വര്‍ഷമായി വൃക്ക തകറായിലായതിനാല്‍ ചികിത്സയിലായിരുന്നു.

തുടര്‍ന്ന് വൃക്ക മാറ്റി വക്കാനായാണ് ജെസി നാട്ടിലേക്കു പോയത്. കോട്ടയം കാരിത്താസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ജെസിയുടെ നില ഇന്നലെ വഷളായതിനെ തുടര്‍ന്ന് തീവ്ര പരിചരണ വിഭാഗത്തിലേക്ക് മാറ്റിയിരുന്നു.

ഇന്ന് രാവിലെ മരണം സംഭവിക്കുകയായിരുന്നു. ഗ്ലാസ്‌ഗോയിലെ ഹെബ്രോണ്‍ പ്രെയര്‍ സെന്ററില്‍ പാസ്റ്റര്‍ സാജു പാലക്കുന്നത്തിന്റെ അസോസിയേറ്റ് പാസ്റ്റര്‍ ആയി ജോലി നോക്കുന്ന നോബിളാണ് ജെസിയുടെ ഭര്‍ത്താവ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.