1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 14, 2011

മനു സഖറിയ

നോട്ടിംഗ്ഹാം മലയാളി സാംസ്‌കാരിക കുട്ടായ്മയുടെ (എന്‍. എം. സി. എ ) ക്രിസ്മസ് പുതുവത്സരആഘോഷമായ ശിശിരം2010 വിപുലമായ പരിപാടികളോടെ ജനുവരി 2011, ശനിയാഴ്ച 8  തീയതി  കൊണ്ടാടി.

തണല്‍ റെസ്റ്റോറന്റ് ഒരുക്കിയ സ്വാദിഷ്ടമായ ഉച്ച ഭക്ഷണത്തിനു ശേഷം ആരംഭിച്ച ശിശിരം 2010, ഇന്ത്യന്‍ കമ്മ്യൂണിറ്റി സെന്റര്‍ അസോസിയേഷന്‍ ബോര്‍ഡ്‌ മെമ്പറും, സേവ ഇന്റര്‍നാഷണല്‍ നോട്ടിംഗ്ഹാം ചെയര്‍മാനുമായ സുധീര്‍ ഗുപ്താ,സൈന്റ് ജോര്‍ജ് ഓര്‍ത്തഡോക്‍സ്‌ ചര്‍ച് വികാരി, ഫാദര്‍ ടോം ജേക്കബ്‌, എന്‍. എം. സി. എ രക്ഷാധികാരി, വിജയ്കുമാര്‍, പ്രസിഡന്റ്‌ സിറിയാക് ജോസഫ്‌, സെക്രട്ടറി ജോന്ണി തോമസ്‌ എന്നിവര്‍ ചേര്‍ന്നു ഭദ്രദീപം കൊളുത്തി ഉത്ഖാടനം ചെയ്തു. തുടര്‍ന്ന് ഫാദര്‍ ടോം ജേക്കബ്‌ ക്രിസ്മസ് സന്ദേശം നല്‍കി.

തുടര്‍ന്ന് നടന്ന കലാപരിപാടികളില്‍ കുട്ടികളുടെ നൃത്തന്രിത്യങ്ങള്‍, റെക്സ്‌ന്റ്റെ ഗാനമേള, കോമഡി സ്കിറ്റ് മുതലായവ ഉണ്ടായിരുന്നു. മുതിന്ന അംഗങ്ങള്‍ ചേര്‍ന്നവതരിപ്പിച്ച എന്‍. എം. സി. എ യുടെ 20;20  എന്ന അജിത് അലക്സ്‌ നേതൃതം നല്‍കിയ കലാവിഷ്ക്കാരം കാണികളില്‍ ചരിയുടെ മലപടക്കം തന്നെ ശ്രിഷ്ട്ടിച്ചു. തടര്‍ന്ന് എന്‍. എം. സി. എ യുടെ പുതിയ വെബ്സൈറ്റ് www.nmca.in,റ്റെ

ഉദ്ഘാടനം ഐഡിയല്‍ സോളിസിറ്റര്‍ പ്രതിനിധി അഡ്വക്കേറ്റ് ജോബി പുതുകുളങ്ങര നിര്‍വഹിച്ചു. വൈസ് പ്രസിഡന്റ്‌ കുരുവിള തോമസ്‌ ക്രിസ്മസ് കേക്ക് മുറിച്ചു മധുരതരമാക്കിയ പരിപാടിക്ക്‌ ശ്രീ ജിം തോമസ്‌ അവതാരകനായിരുന്നു. വെത്യസ്തമായതും പ്രേക്ഷകര്‍ക്ക് ഏറെ ഇഷ്ട്ടപെട്ടതുമായ ശിശിരം 2010ന്, ദേശിയ ഗാനത്തോടെ ഏഴു മണിയോടെ തിരശീല വീണു.

കൂടുതല്‍ ചിത്രങ്ങള്‍

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.