1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2017

അലക്‌സ് വര്‍ഗീസ് (ന്യൂകാസില്‍): നോര്‍ത്ത് ഈസ്റ്റിലെ മലയാളികളെ ഒന്നിച്ചു ചേര്‍ത്തിണക്കികൊണ്ട് മലയാളത്തനിമയും, സംസ്‌കാരവും, പൈതൃകവും, വളര്‍ത്തുവാനും, സാംസ്‌കാരിക പരിപാടികള്‍ സംഘടിപ്പിക്കുവാനും ഉദ്ദേശിച്ചു ന്യൂകാസില്‍ കേന്ദ്രമാക്കി പുതിയ മലയാളി സംഘടന മാന്‍ (മലയാളി അസോസിയേഷന്‍ ഓഫ് നോര്‍ത്ത് ഈസ്റ്റ്) പിറവിയെടുക്കുന്നു . സാധാരണ മലയാളി സംഘടനകളില്‍ നിന്ന് വ്യത്യസ്തമായി സ്ഥിരം കൂട്ടായ്മകള്‍ക്കും , കൂടിച്ചേരലുകള്‍ക്കും അപ്പുറം അംഗങ്ങളുടെ വ്യക്തിത്വ വികാസത്തിനും , സാമൂഹ്യ വികാസത്തിനും ഉതകുന്ന കര്‍മ്മ പരിപാടികള്‍ ആവിഷ്‌കരിച്ചു നടപ്പിലാക്കുകയാണ് സംഘടനയുടെ ലക്ഷ്യം എന്ന് ഇന്നലെ നടന്ന ആദ്യ ആലോചന യോഗത്തില്‍ തീരുമാനമായി.

കലാ, കായിക രംഗങ്ങളില്‍ പ്രതിഭയുള്ള ആളുകളെ കണ്ടെത്തുവാനും അവയെ പ്രോത്സാഹിപ്പിക്കുവാനും വേണ്ട കര്‍മ്മ പദ്ധതികള്‍ സംഘടന ആവിഷ്‌കരിക്കും. പ്രവാസി ജീവിതത്തില്‍ പുതു തലമുറയ്ക്ക് കൈമോശം വരുന്ന മലയാളിത്വവും, ഭാഷയും, സംസ്‌കാരവും എന്നും കാത്തു സൂക്ഷിക്കുവാന്‍ പ്രചോദനം നല്‍കുകയും ചെയ്യും. നാടിന്റെ മൂല്യങ്ങള്‍ എന്നും കാത്തു സൂക്ഷിക്കുവാനും, പരസ്പര സഹവര്‍ത്തിത്വത്തോടുകൂടി, പങ്കുവെക്കലിന്റെയും, സ്‌നേഹത്തിന്റെയും മാതൃക യിലൂടെ മുന്‍പോട്ടു നീങ്ങുവാനും അംഗങ്ങളെ പര്യാപ്തമാക്കും.

ഉടന്‍ തന്നെ സംഘടനയുടെ ഔദ്യോഗിക ഉദ്ഘാടനം നടത്താനാണ് തീരുമാനം. യു കെ മലയാളികളുടെ ദേശീയ കൂട്ടായ്മയായ യുക്മയുമായി സഹകരിച്ചു പ്രവര്‍ത്തിക്കാനും ആലോചന യോഗം തീരുമാനം എടുത്തു. ആദ്യ യോഗത്തില്‍ സംഘടനയുടെ ഗവേണിംഗ് ബോഡി അംഗങ്ങളായ വര്‍ഗീസ് തെനംകാല, ജിജോ മാധവപ്പള്ളില്‍, സജി കാഞ്ഞിരപ്പറമ്പില്‍, ജിബി ജോസ്, ജൂബി എം.സി, ബിനു കിഴക്കയില്‍, രാജു എബ്രഹാം നെല്ലുവേലില്‍, ഷെല്ലി ഫിലിപ്പ്, ജോഷി ജോസഫ്, ബിജു ജോര്‍ജ് കണമെന്നില്‍, റോബിന്‍ പൗലോസ്, ഷൈമോന്‍ തോട്ടുങ്കല്‍, ഹണി ബാബു, ഷിന്‌ടോ ജെയിംസ്, ഷിബു എട്ടുകാട്ടില്‍ എന്നിവര്‍ പങ്കെടുത്തു. കൂടുതല്‍ അംഗങ്ങളെ ഉള്‍പ്പെടുത്തി വിപുലമായ യോഗം ഉടന്‍തന്നെ വിളിച്ചു ചേര്‍ക്കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.