1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 17, 2018

സോജി മാത്യു (ലണ്ടന്): മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ പ്രഖ്യാപിത പരിശുദ്ധനും, സഭാ ഭാസുരനുമായ പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ 84ാമത് ഓര്‍മ്മപെരുന്നാള്‍ 2018 ഫെബ്രുവരി 23 , 24 (വെള്ളി,ശനി) ദിവസങ്ങളില്‍ സഭയുടെ യുകെ, യൂറോപ്പ് , ആഫ്രിക്ക ഭദ്രാസനത്തില്‍പ്പെട്ടതും പരിശുദ്ധ വട്ടശ്ശേരില്‍ തിരുമേനിയുടെ നാമധേയത്തില്‍ ഉള്ള യുകെ ഭദ്രാസനത്തിലെ പ്രഥമവും ഏക ദേവാലയവുമായ നോര്‍ത്താംപ്റ്റന്‍ സെന്റ്. ഡയനേഷ്യസ് പള്ളിയില്‍ ആഘോഷിക്കുന്നു.

23 വെള്ളിയാഴ്ച വൈകീട്ട് ആറരക്ക് പെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് തുടക്കം കുറിച്ച് കൊണ്ട് ഇടവക വികാരി റവ. ഫാ, മാത്യു എബ്രഹാം പാലത്തിങ്കല്‍ പെരുന്നാള്‍ കൊടിയേറ്റ് കര്‍മ്മം നിര്‍വഹിക്കുന്നതും തുടര്‍ന്നുള്ള സന്ധ്യാ നമസ്‌കാരം വചന പ്രഘോഷണത്തിനും, 24 ശനിയാഴ്ച രാവിലെ 8.15ന് പ്രഭാധ് നമസ്‌കാരത്തെ തുടര്‍ന്നുള്ള വി. കുര്‍ബാനയ്ക്കും ഓര്‍ത്തഡോക്‌സ്‌ ്രൈകസ്തവ യുവജന പ്രസ്ഥാനം യുകെ, യൂറോപ്പ് & ആഫ്രിക്ക ഭദ്രാസന ഉപാധ്യക്ഷനും ലണ്ടന്‍ സെന്റ്. ഗ്രിഗോറിയാസ് ഇടവക വികാരിയുമായ റവ. ഫാ. ഡോ. നൈനാന്‍ വി. ജോര്‍ജ് മുഖ്യ കാര്‍മ്മികത്വം വഹിക്കുന്നതും ആയിരിക്കുന്നു. തുടര്‍ന്ന് പരിശുദ്ധന്റെ മധ്യസ്ഥതയില്‍ അഭയം പ്രാപിച്ചു കൊണ്ടുള്ള ധൂപ പ്രാര്‍ത്ഥന, ഭക്തിനിര്‍ഭരമായ റാസ, ആശിര്‍വാദം, ലേലം, ശ്രുതി സ്റ്റാഫോര്‍ഡ് അവതരിപ്പിക്കുന്ന ഗാനശുശ്രൂഷ, സ്‌നേഹവിരുന്ന്, കൊടിയിറക്ക് എന്നിവയോട് കൂടി സമാപിക്കുന്ന പെരുന്നാള്‍ ആഘോഷങ്ങളില്‍ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കുവാന്‍ എല്ലാ ദഅവ മക്കളുടെയും സാന്നിധ്യ സഹകരണങ്ങള്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചു കൊള്ളുന്നതായ് പെരുന്നാള്‍ കമ്മിറ്റി കണ്‍വീനര്‍ ജിജി കുഞ്ഞുമോന്‍ കിഴക്കട, ജോ. കണ്‍വീനര്‍ ബിന്നി എം ബാബു എന്നിവര്‍ അറിയിച്ചു.

കൂടുതല്‍ വിവരങ്ങള്‍ക്ക്:

അനീഷ് ജോസഫ് (സെക്രട്ടറി): 07878471952

ജിത്തുരാജ് കെ. ജോയി (ട്രസ്റ്റി): 07898223502

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.