1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 30, 2015

സ്വന്തം ലേഖകന്‍: പാക് അധീന കശ്മീരില്‍ സംഘര്‍ഷം രൂക്ഷം, പാകിസ്താനില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന ആവശ്യവുമായി യുവാക്കള്‍ തെരുവില്‍. മുസാഫറാബാദ്, ജില്‍ജിത്, കോട്‌ല എന്നിവിടങ്ങളില്‍ യുവാക്കള്‍ പ്രക്ഷോഭവുമായി രംഗത്തെത്തി. സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് നടത്തുന്ന ഗുരുതര മനുഷ്യാവകാശ ലംഘനങ്ങളുടെ ദൃശ്യങ്ങള്‍ സി.എന്‍.എന്‍. ഐ.ബി.എന്‍. ചാനല്‍ പുറത്തുവിട്ടു.

പാക് അധീന കശ്മീരിലെ യഥാര്‍ഥ ചിത്രമാണ് ഈ ദൃശ്യങ്ങള്‍ വ്യക്തമാക്കുന്നത്. വികസനപ്രവര്‍ത്തനങ്ങള്‍ ഒന്നും നടക്കാത്ത ഇവിടെ തൊഴിലില്ലായ്മ രൂക്ഷമാണ്. ഭീകര പ്രവര്‍ത്തനങ്ങള്‍ക്ക് വിസമ്മതിക്കുന്ന യുവാക്കളെ പാക് ചാരസംഘടന ഐ.എസ്.ഐ.യുടെ നേതൃത്വത്തില്‍ പിടിച്ചുകൊണ്ടുപോയി തടവിലാക്കും.

ഇവിടെ ജീവിതം നരകതുല്യമാണെന്ന് പ്രക്ഷോഭകാരികള്‍ പറയുന്നു. പാകിസ്താന് തങ്ങളുടെ മേല്‍ ശക്തി ഉപയോഗിക്കാന്‍ ഒരു അവകാശവുമില്ലെന്ന് ക്യാമറയ്ക്കു മുന്നില്‍ പറയാന്‍ പോലും പ്രക്ഷോഭകര്‍ തയ്യാറായി. പാകിസ്താനില്‍നിന്ന് സ്വാതന്ത്ര്യം വേണമെന്ന് ആവശ്യപ്പെട്ട് അലമുറയിടുന്നവരുടെ ദൃശ്യങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു.

മേഖലയില്‍ പാകിസ്താനെതിരെ ഉയരുന്ന ശബ്ദങ്ങള്‍ സൈന്യത്തെയും പോലീസിനെയും ഉപയോഗിച്ച് അടിച്ചമര്‍ത്തുകയാണ്. കശ്മീര്‍ താഴ്വരയിലെ ചെറിയ സംഘര്‍ഷങ്ങളും സമരങ്ങളും വരെ പ്രാദേശിക സര്‍ക്കാറിനെതിരായ സമരങ്ങളായാണ് പാകിസ്താന്‍ അവതരിപ്പിക്കാറ്. എന്നാല്‍, പാക് അധീന കശ്മീരില്‍ നടക്കുന്ന പ്രക്ഷോഭങ്ങളെക്കുറിച്ച് മൗനം പാലിക്കുകയാണ്.

പാക് അധീന കശ്മീരിലെ വലിയൊരു വിഭാഗം ഇന്ത്യയ്ക്ക് അനുകൂലമായി നിടപാടെടുക്കുന്നതായി അടുത്തിടെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 2015ലെ ഭൂകമ്പത്തിലും 2014ല്‍ ഉണ്ടായ വലിയ വെള്ളപ്പൊക്കത്തിലും ഇന്ത്യന്‍ സര്‍ക്കാറിന്റെ ഇടപെടലാണ് പാക് അധിനിവേശ കശ്മീരികളെ മാറ്റിചിന്തിപ്പിക്കാന്‍ പ്രേരിപ്പിച്ചതെന്നാണ് സൂചന.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.